Search Athmeeya Geethangal

1046. തേജസ്സിലേശുവിന്‍ പൊന്മു 
Lyrics : Kurian Master
തേജസ്സിലേശുവിന്‍ പൊന്മുഖം ഞാന്‍ കാണും
കാലം ഏറ്റം ആസന്നമേ
അതെന്നാശയേ-അതെന്നാനന്ദമേ
അതെന്‍ പ്രത്യാശയിന്‍ പ്രഭാതമേ
 
1   ആനന്ദദായകനാം എന്‍ പ്രിയനെ കണ്ടിടുമ്പോള്‍
     കണ്ണുനീരെല്ലാം നീങ്ങിടുമേ
     എന്‍റെ അല്ലലാകെയകന്നിടും
     എനിക്കാനന്ദമേ യുഗായുഗം-
 
2   വാഗ്ദത്തനാടതിലെ ശാശ്വതമാം വീട്ടിലെന്‍
     സേവകര്‍ ദൈവദൂതരല്ലോ
     ദൈവപൊന്‍മുഖം ദിനം കണ്ടിടും
     ശുദ്ധരോടൊന്നായ് ഞാന്‍ സ്തുതിച്ചിടും-
 
3   ഈ മണ്ണിലെന്‍റെ ക്ലേശമല്‍പ്പകാലം മാത്രം
     മാഞ്ഞുപോം അതു കിനാവുപോല്‍
     നിത്യതേജസ്സില്‍ ഘനമാണതിന്‍
     ഫലമെന്‍ പ്രിയനന്നു നല്‍കിടും
 
4   ഹാ! ഇത്ര ഭാഗ്യമെന്‍ ജീവിതത്തിനേകിയ
     പ്രാണപ്രിയനെന്‍ പ്രമോദമേ
     അവനെന്‍റെയുപനിധി കാത്തിടും
     വാനമേഘത്തിലെന്നെ ചേര്‍ത്തിടും- 

 Download pdf
53982328 Hits    |    Powered by Oleotech Solutions