Lyrics : P B Simon, Bangaloreദൈവമങ്ങൊരുക്കിടും ഭവനമുണ്ടതില്‍
താമസംകൂടാതെ ഞാനും ചേര്‍ന്നിടുമേ
ദൂതസംഘം ആര്‍ത്തു പാടും പുത്തന്‍പാട്ടുകള്‍
ഞാനും ചേര്‍ന്നു ഹല്ലേലുയ്യാ ഗീതം പാടും
1 ഇന്നു ഞാന്‍ പോകുമീ കൂരിരുള്‍ പാതയില്‍
എന്നുമെന്‍ യേശുവെ നോക്കി നോക്കി പോയിടും
തീരുമെന്‍റെ ഭീതിയും മാറുമെന്‍ അനര്‍ത്ഥവും
എന്‍പ്രിയനെ കാണും നേരത്തില്‍-
2 ഈ മരുയാത്രയില്‍ വീണിടുന്ന വേളയില്‍
യേശുവിന്‍റെ പൊന്‍കരം താങ്ങിടുന്ന നിത്യവും
മാറുമെന്‍റെ ക്ഷീണവും തീരുമെന്‍റെ ക്ലേശവും
സ്വന്ത വീട്ടില്‍ ചേരും നാളതില്‍-
3 എന്തിനീ താമസം മല്‍പ്രിയന്‍ വന്നിടാന്‍
എത്രനാളീ ഭൂമിയില്‍ കാത്തുകാത്തു പാര്‍ക്കണം
നേരിലൊന്നു കണ്ടു എന്‍റെ കാന്തനോടു ചേരുവാന്‍
എന്‍മനം കൊതിച്ചു കാക്കുന്നേ-

Download pdf