Search Athmeeya Geethangal

1067. ഓടുക മനമെ ഓടുക ദിന 
ഓടുക മനമെ ഓടുക ദിനവും വിരുതിന്നായ് ലാക്കിലേക്കായ്
വിശ്വസ്തനാഥന്‍ വിളിച്ചതിനാലെ ഭയമൊട്ടും വേണ്ടിനിയും
 
1   വിശ്വാസയാത്ര ഞാന്‍ തുടര്‍ന്നിടുമ്പോള്‍
     പ്രതികൂല കാറ്റുകള്‍ വീശിടുമ്പോള്‍
     പ്രിയനെ നീ കരുതുന്നതാല്‍ തളര്‍ന്നിടാതോടിടും 
     ഞാന്‍ അവനിയിലവന്‍ ബലമാം-
 
2   പൂര്‍വ്വപിതാക്കളും ദൂരെ നിന്ന്
     ദര്‍ശിച്ച നാടതിലെത്തിടുവാന്‍
     മന്നിതില്‍ അന്യനെന്ന് അനുദിനം എണ്ണിടുവാന്‍
     തരിക നിന്‍ കൃപയതിനാല്‍-
 
3   നല്ല പോര്‍ പൊരുതു ഞാനോടിടുമ്പോള്‍
     വിശ്വാസം കാത്തു ഞാന്‍ തികച്ചിടുവാന്‍
     കിരീടവും പ്രാപിക്കുവാന്‍ വിണ്‍ഗേഹം പൂകിടുവാന്‍
     എന്‍മനം കൊതിച്ചീടുന്നേ-                                             

 Download pdf
53982145 Hits    |    Powered by Oleotech Solutions