1152. എത്രയോ വലിയവന്‍ ബഹു
Lyrics : T K Samuel, Elanthurഎത്രയോ വലിയവന്‍ ബഹുധനികനും ജഗദധിപനും
ക്രിസ്തുനാഥനഹോ!
1 ഇത്രയും മഹാനൊരുത്തനിദ്ധരയിലുണ്ടോ?
മര്‍ത്ത്യരക്ഷ ചെയ്യുവാന്‍
മര്‍ത്ത്യരക്ഷ ചെയ്യുവാന്‍ മഹിതലമിതില്‍
മനുജനായ് വന്ന ദേവനിവന്‍-
2 മൃത്യുവെ ജയിച്ചുയിര്‍ത്ത മറ്റൊരുത്തനുണ്ടോ?
നിത്യജീവനേകുവാന്‍
നിത്യജീവനേകുവാനിദ്ധരയിതി-
ലിതരനില്ലെത്രയും സദൃഢം-
3 വാനദൂതസേനയും വണങ്ങുമീ
മഹാന്ന് മാനവും മഹത്ത്വവും
മാനവും മഹത്ത്വവും ധനവും ബലവും സ്തുതിയും
നാം ദിനവും നല്‍കിടേണം-

Download pdf