Search Athmeeya Geethangal

5002. സദനെ മാമകേ വാഴും കദനേ 
Lyrics : K V Simon, Edayaranmula

രാഗം: തോടി                            താളം ചെമ്പട

സദനെ മാമകേ വാഴും കദനേ തുണ നീ ദിവ്യ-

പദനേ! പരമാനന്ദ്രപ്ദനെ!
വദനെ നിന്നൊഴുകും വിണ്ണദനമാം മൊഴിയാലെന്‍
വ്യസനമാകെ നീങ്ങിടുന്നു തിരുരവമശനമായിരുന്നിടുന്നു-
സതതവും - സദനെ
 
1. ഹുതനെ പരമേശനിന്‍ സുതനെ ഭുവനപാപ-
നിധനെ തുനിവായ്വന്ന-നുതനെ
ഹതനെ സകലേശനാല്‍ ഭൃതനേ പരമദേവ-
ഹിതമെഴുന്ന തിരുവിശേഷ പദവിയില്‍
വരുവതിന്നു കൃപതരുന്നിതനിശവും - സദനെ
 
2. സുരനെ! സൂജനാഘസംഹരനെ! ഭൂവി ജനിച്ച—
നരനെ! ജനസമൂുഹവരനെ!
മരണേ തുണചെയ്യും നിന്നരുണാംഘ്രിയുഗമെന്നെ
കരുണയോടു ഭരണംചെയ്തു ധരണിയില്‍
ശരണമേകി വരണമേശു നാഥ! നീ - സദനെ
 
3. ധനമേ! ജീവനില്‍ പുതു മനമേ! കരുണപെയ്യും ഘനമെ।!
ത്വാം തൊഴും സര്‍വ്വജനമേ!
തുണമെ നിന്നടി മമ ദിനമെന്നുമിവന്‍ നിന്നോ-
ടണവതിന്നു തുണ ചൊരിഞ്ഞു വിരവൊടു
കനിവിയന്നു കരളലിഞ്ഞു വരിക നീ - സദനെ
 

കദനെം-ദുഃഖത്തില്‍, മാമകേ-എന്റെ, സദനേ-സദനത്തില്‍ വാഴും, ദിവൃപ ദനേ-പരിശുദ്ധ പാദത്തോടുകൂടിയവനേ, പരമാനന്ദ്രപദനേ-പരമാനന്ദം ദാനം ചെയ്യുന്നവനേ, നീ തുണ-അങ്ങാണു സഹായം. വദനെ നിന്നൊഴുകുംടവായില്‍നിന്നു പുറപ്പെടുന്ന. വിണ്ണദനമാം മൊഴി യാല്‍-സ്വര്‍ഗ്ഗീയ ഭക്ഷണമായ വചനത്താല്‍. അദനം-ഭക്ഷണം. എന്‍ വൃസന മാകെ-എന്റെ ദുഃഖമെല്ലാം. നീങ്ങിടുന്നു-മാറുന്നു. സതതവും-എല്ലായ്പ്പോഴും. തിരുരവം-തിരുമൊഴി. രവം-ശബ്ദം. അശനമായിരുന്നിടുന്നു-ഭക്ഷണമായിത്തീ രുന്നു. ഹുതനെ-യാഗമായിത്തീര്‍ന്നവനെ. പരമേശനിന്‍ സുതനെ-ദൈവത്തിന്റെ പുര്തനെ. ഭൂവനപാപ നിധനേ തുനിവായ്‌ വന്ന നുതനെ-ലോകത്തിന്റെ പാപം ഇല്ലാതാക്കുന്നതിനു തുനിഞ്ഞു വന്ന സ്തുതൃര്‍ഹനെ. നിധനം-നാശം. നുതന്‍-നമിക്കപ്പെടേണ്ടവന്‍. ഭൃതനെ-ഈ ഭൃത്യനെ (എന്നെ). ഹതനെ-കൊല്ല പ്പെട്ടവനെ. പരമദേവ ഹിതമെഴുന്ന-പിതാവായ ദൈവത്തിന്റെ ഹിതപ്രകാരമു ള്ള. തിരുവിശേഷ പദവിയില്‍-ശ്രേഷ്ഠമായ സ്ഥാനത്തു വരുന്നതിന്‌. അനിശം-എല്ലായ്പ്പോഴും കൃപതരുന്നു.

സുരനെ-ദേവനേ. സുജനാഘസംഹരനെനല്ല ആളുകളുടെ പാപം ഇല്ലാ താക്കിയവനെ. സുജനം-സജ്ജനം. അഘം-പാപം. സംഹരനെ-സംഹരിച്ചവനെ, ജനസമൂഹവരനെ-പതിനായിരങ്ങളില്‍ ശ്രേഷ്ഠനായവനേ. തുണ ചെയ്യും-സഹായം ചെയ്യുന്ന. നിന്നരുണാംഅംഘിയുഗം-നിന്റെ ശ്രേഷ്ഠമായ പാദങ്ങള്‍. അരുണം-ചുവന്ന. അംഘ്രി-പാദം. യുഗം-രണ്ട്‌, ധരണിയില്‍-ഭൂമിയില്‍. ശരണമേകി-ആശ്രയം തന്നു. വരണമേശു നാഥാ - യേശുനാഥാ നീ വരണം.

ധനമേ, ജീവനിന്‍ പുതുമനമേ-ജീവന്റെ പുതുമനസ്സേ. മനം-ആശയം. കരുണ ചെയ്യും ഘനമേ-കരുൂണ വര്‍ഷിക്കുന്ന മേഘമേ. ത്വാം തൊഴും സര്‍വ ജനമേ-നിന്നെ സര്‍വ ജനങ്ങളും നമസ്‌കരിക്കും. ത്വാം-നിന്നെ. നിന്നടി-നിന്റെ പാദം. മേ-എനിക്ക്‌. തുണ-സഹായം. മമ ദിനമെന്നും-എന്റെ ദിവസങ്ങളിലെ ല്ലാം. ഇവന്‍-ഈ ഞാന്‍. നിന്നോടണവതിന്‌-നിന്നോടടുക്കുന്നതിന്‌. തുണ ചൊരിഞ്ഞു-സഹായം നല്‍കി. വിരവൊടു കനിവിയന്ന്‌-ദയവു കാണിച്ച്‌. കര ഉലിഞ്ഞ്‌മനസ്സലിഞ്ഞ്‌ .

എന്റെ ഭവനത്തില്‍ വാഴുന്ന പൂജ്യപാദരേ! പരമാനന്ദ ദായകാ! എന്റെ ദുഃഖത്തില്‍ അവിടുന്നാണു തുണ. അങ്ങയുടെ വായില്‍ നിന്നും പുറപ്പെടുന്ന സ്വര്‍ഗ്ഗീയ ഭോജനമായ വചനത്താല്‍ എല്ലായ്പ്പോഴും എന്റെ ദുഃഖം നീങ്ങു ന്നു. എപ്പോഴും തിരുമൊഴി എനിക്കു ഭക്ഷണമായിരിക്കുന്നു. യാഗമായിത്തീര്‍ന്ന ദൈവപുത്രാ, ലോകത്തിന്റെ പാപം ഇല്ലാതാക്കാന്‍ വന്ന സ്തുത്യനായുള്ളോവേ! സര്‍വ്വശക്തനായ ദൈവത്താല്‍ ഹനിക്കപ്പെട്ടവനേ! ഈ ദാസനു മഹാദൈവത്തിന്റെ ഹിതം അനുഷ്ഠിക്കുന്ന പദവിയില്‍ വരുന്നതിനു എപ്പോഴും കൃപ തന്നുകൊണ്ടിരിക്കുന്നു.

ദേവാ! സജ്ജനങ്ങലുടെ പാപം ഇല്ലാതാക്കുന്നവനേ! ഭൂമിയില്‍ ജനിച്ച മനുഷ്യ പുത്രാ! ജനസമൂഹത്തില്‍വച്ച്‌ ഏറ്റവും ഉത്തമനായുള്ളവനേ! മരണത്തില്‍നിന്നു രക്ഷിക്കുന്ന അവിടുത്തെ തൃപ്പാദങ്ങള്‍ എന്നെ കരുണയോടെ ഭരിച്ച്‌ ഈ ഭൂമിയില്‍ ആശ്രയം അരുളിയ യേശുനാഥാ! അവിടുന്നു വരണമേ.

സര്‍വ്വസമ്പത്തുമായുള്ളോവേ! ജീവന്റെ പുതിയ ആശയമേ! കാരുണ്യ വര്‍ഷം പൊഴിക്കുന്ന മേഘമേ! സര്‍വ്വ ജനങ്ങളും അങ്ങയെ നമസ്കരിക്കും. അവിടുത്തെ പാദമാണ്‌ എനിക്ക്‌ തുണ. എന്റെ ആയുഷ്ക്കാലമെല്ലാം ഈയുള്ള വന്‍ നിന്നോട്‌ അടുത്തു വരുന്നതിനു കൃപചെയ്തു കനിവുണ്ടായി മനസ്സലിഞ്ഞ്‌ അവിടുന്ന്‌ വേഗം വരിക.


57387018 Hits    |    Powered by Oleotech Solutions