Search Athmeeya Geethangal

5003. സ്തോത്രം സദാ ദേവാത്മജാ യോഗ്യം 
Lyrics : K V Simon, Edayaranmula
സ്തോത്രം സദാ ദേവാത്മജാ യോഗ്യം നിനക്കേ
ധാത്രിഭരന്‍ ധനനാഥന്‍ ധര്‍മ്മേശന്‍ ഭവാന്‍ താന്‍
 
1. ശാസ്ധ്രസുസിദ്ധിക്കായ്‌ ധാത്രിയില്‍ ജാതനായ്‌
ഗാത്രബലിയാല്‍ നിജ കൃത്യപൂര്‍ണ്ണതയെ ചെയ്തായാത്മദയയാല്‍ - സ്തോത്ര
 
2. സ്വന്തമാം രക്തത്താല്‍ ചന്തമോടെ മനു-
സന്തതികളെ വിലയ്ക്കന്തരസ്ഥ! നീ വാങ്ങി ദേവനുവേണ്ടി - സ്തോത്ര
 
3. ജ്ഞാനവും ശക്തി ബഹുമാനവും സ്തോത്രവും ദീനബന്ധോ।
നിനക്കധീനമായ്‌ വരുമെന്നേക്കും നൂനമിതല്ലോ - സ്തോത്ര
 
4. ജീവനോ ദിവ്യ സിംഹാസനസ്ഥന്നു മാ-
ശാവകമേഷമമതിന്നു മിദമുച്ചരിച്ചാര്‍ക്കും ഞങ്ങളും - സ്തോത്ര
 
5. സങ്കടങ്ങളുടെ വന്നീടുമെങ്കിലും നിന്‍ കൃപയാല്‍
മുക്കിടും അങ്കികള്‍ തിരുരക്തത്തില്‍ ശോഭിക്കുമവ - സ്തോത്ര
 
6. ആകയാല്‍ ദൈവസിംഹാസനസന്നിധൌയ
ആവലോടിരുന്നു തന്നാലയത്തിങ്കല്‍ ഞങ്ങളാരാധിച്ചിടും - സ്തോത്ര
 
7. ഇല്ലവിശപ്പുമങ്ങില്ലൊരു ദാഹവും തെല്ലുമില്ല
ചൂടു നിന്‍ നല്ല പിതൃഗൃഹത്തി- നുള്ളിലെപ്പൊഴും - സ്തോത്ര
 
8. ദൈവകുഞ്ഞാടാം ഭവാന്‍ സാനുകമ്പം മേച്ചു ജീവജലാന്തികത്തില്‍
പൂകുമാറാക്കും പിതാ കണ്ണീര്‍ തുടയ്ക്കും - സ്തോത്ര

 

ദേവാത്മജന്‍-ദൈവപുര്രന്‍. ധാത്രിഭരന്‍-ഭൂമിയെ ഭരിക്കുന്നവന്‍. ധനനാഥന്‍-- സമ്പത്തിന്റെ അധികാരി. ധര്‍മ്മേശന്‍-ധര്‍മ്മത്തിന്റെ അധിപന്‍. ഗാത്രബലി-ശരീ രയാഗം. അന്തരസ്ഥന്‍-മദ്ധൃത്തില്‍ സ്ഥിതിചെയ്യുന്നവന്‍ (ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നവന്‍). നിജകൃത്യം-സ്വന്തം പ്രവൃത്തി. ശാവകമേഷം-കുഞ്ഞാട്‌. ഇദം-ഇത്‌. ഈടെ-ഇടയ്ക്ക്‌, സങ്കടങ്ങളുടെവന്നിടും-സങ്കടം ഇടയ്ക്കിടെ വരും. ആവല്‍-ആഗ്രഹം (കൊതി). സാനുകമ്പം-ദയയോടുകുടി. മനുസന്തതികള്‍-മനു ഷ്യപുത്രര്‍.

ദൈവപുത്രനായ ക്രിസ്തോ! അങ്ങയെ സ്തുതിക്കുന്നത്‌ ഉചിതമാണ്‌. ലോകത്തിലെ ഏറ്റവും മഹാനും, ധനത്തിന്റെയെല്ലാം നാഥനും, ധര്‍മ്മത്തിന്റെ അധി പതിയുമാണു ഭവാന്‍. ശാസ്രതത്തിന്റെ (വേദത്തിന്റെ) നിവൃത്തിക്കു വേണ്ടിയാണ്‌ അങ്ങു ഭൂമിയില്‍ ജാതനായത്‌. മദ്ധ്യസ്ഥനായുള്ളോവേ! മഹാദയനിമിത്തം സ്വന്തശരീരയാഗത്താല്‍ അങ്ങയുടെ കൃത്യം നിറവേറ്റി. ദൈവത്തി നുവേണ്ടി സ്വരക്തത്താല്‍ മനുഷ്യപുത്രരെ അവിടുന്നു വിലയ്ക്കുവാങ്ങി. ദീന രുടെ ബന്ധുവായവന്േ ജ്ഞാനം, ശക്തി, ബഹുമാനം, സ്തോത്രം ഇവ അങ്ങേ യ്ക്കധീനമായി എന്നേക്കും ഇരിയ്ക്കും. ജീവന്‍ എന്നത്‌ ദിവ്യസിംഹാസനത്തില്‍ ഇരിക്കുന്ന ദൈവത്തിനും കുഞ്ഞാടായ ക്രിസ്തുവിനും മാത്രമുള്ളതാണെന്നു പറഞ്ഞ്‌ ഞങ്ങള്‍ ആര്‍ക്കും. ദുഃഖം ഇടയ്ക്കു വരുമെങ്കിലും അങ്ങയുടെ കൃപ യാല്‍ തിരുരക്തത്തില്‍ ഞങ്ങളുടെ അങ്കികള്‍ കഴുകി അവ ശോഭിക്കും. അതുകൊണ്ട്‌ ദൈവാലയത്തില്‍ ദൈവസിംഹാസനത്തിനു സമീപം ഞങ്ങള്‍ ആഗ്ര ഹത്തോടുകൂടി ഇരുന്ന്‌ ആരാധിക്കും. പിതാവിന്റെ ഭവനത്തില്‍ വിശപ്പും, ദാഹ വും, അത്യുഷ്ണവും ഒന്നും ഒരിക്കലും ഉണ്ടായിരിക്കയില്ല. ദൈവകുഞ്ഞാടാകുന്ന ഭവാന്‍ ദയയോടുകൂടി ഞങ്ങളെ മേയിച്ച്‌ ജീവജലത്തിനടുത്തേക്കു നടത്തും. പിതാവ്‌ കണ്ണുനീരെല്ലാം തുടച്ചുകളയും. അന്തരസ്ഥന്‍ എന്നതിനു മദ്ധ്യസ്ഥന്‍ എന്നും ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നവൻ എന്നും അര്‍ത്ഥമുണ്ട്‌. ക്രിസ്തുവിനെപ്പറ്റി ഇതുരണ്ടും ശരിയാണ്‌.


57387018 Hits    |    Powered by Oleotech Solutions