സല്ലോകനാഥന്‍-നല്ല ആളുകളുടെ നാഥന്‍, മോദം-സന്തോഷം, തിരുജന മോദം-തിരുജനത്തിന്റെ സന്തോഷം, അല്ലല്‍-ദുഃഖം, ഉല്ലാസനപ്പൊരുള്‍-ആനന്ദസ്വരുപന്‍ (തേജസ്സാരം), സുരന്‍-ദേവന്‍, ശക്യം-ശക്തം, ഐകൃദം-ഐക്യം തരുന്നത്, അബ്ദം-ആണ്ട്, ഉണ്മ-സത്യം, ഹൃദ്യം-ആഹ്ലാദകരം, സ്തുത്യം-സ്തുക്കു യോഗ്യം, കൃത്യം-പ്രവർത്തി.
നല്ലവരുടെ നാഥനായുള്ളോവേ! അങ്ങയുടെ പാദത്തിലാണ് തിരുജനത്തിന്റെ സന്തോഷം; ("തിരുജനമോദം" എന്നത് ആദ്യസമയത്ത് "യുവജനയോഗം" എന്നായിരുന്നു). തിരുമുഖം ഞങ്ങളുടെ ദുഃഖമകറ്റി നല്ല വഴി കാണിച്ച് ഞങ്ങളെ ഉല്ലാസമായി നടത്തുന്നു. വിഖ്യാതനായ അങ്ങ് വെറും മനുഷ്യനായി ഈ ലോകത്തിലേക്ക് വന്ന് വല്ലാത്ത മനുഷ്യര്‍ക്കുവേണ്ടി മരിച്ചു, ജയവീരനായി ഉയിര്‍ത്തു സ്വര്‍ഗ്ഗത്തിലേക്കു കരേറിപ്പോയി. എല്ലാ നല്ല ദാനങ്ങളും മനുഷ്യര്‍ക്കു കൊടു ത്തു. ശല്യമില്ലാതാക്കി മനുഷ്യരെ ദേവതുല്യരാക്കിത്തീര്‍ത്തു. അസാദ്ധ്യമായി രുന്ന കാലത്ത് മനുഷ്യന്‍ ദൈവവുമായി ഐക്യതയുണ്ടാകുന്നതിനു സ്വശരീര യാഗത്താല്‍ മനുഷ്യരുടെ പാപം മുഴുവന്‍ പരിഹരിച്ചിട്ട് ഉല്‍ക്കണഠ നീക്കി അവര്‍ക്കു നിത്യസൌഖ്യം (സ്വര്‍ഗ്ഗം) ലഭിക്കുന്നതിനു വഴിതുറന്നു. പാപം ഇല്ലാതാക്കി. ഞങ്ങളുടെ സമ്മേളനത്തിന്റെ ഒരു വര്‍ഷം തികയുന്നതിനാല്‍ കൃപ തന്ന് ഞങ്ങള്‍ മേലാലും യോഗ്യമായി നിലനില്ക്കുന്നതിനു സഹായിച്ചാലും. അവിടുത്തെ ഹിതമറിഞ്ഞ് തിന്മയോടെതിര്‍ത്ത് അത്മശക്തി പ്രാപിക്കുന്നതിന് കരുണ ചെയ്യുക. അങ്ങയുടെ പ്രവൃത്തി സ്തുത്യര്‍ഹമാണ്. ഉത്തമവും ഹൃദ്യവും തന്നെ. അങ്ങയുടെ ശക്തികൊണ്ടു അതു നിത്യം നിലനില്കും എന്നത് പരമാര്‍ത്ഥമാണ്. ലോകശക്തികൾ മുഴുവന്‍ ഇല്ലാതായി സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍ സ്ഥാപിക്കുന്ന ഉത്തമയുഗത്തോളം ഞങ്ങളെ തുടര്‍ന്നു കാക്കണേ.