Search Athmeeya Geethangal

101. സന്തതം വന്ദനമെന്‍ പരമേ 
Lyrics : K V Simon, Edayaranmula
സന്തതം വന്ദനമെന്‍ പരമേശനേയനുവാസരം
സന്തതം വന്ദനമെന്‍ പരമേശനേയനുവാസരം
 
1   ഹന്ത! ജീവദയാനിധേ തവ സ്വന്ത സൂനുവിലെന്നുടെ
     ബന്ധുതയ്ക്കൊരു മാര്‍ഗ്ഗമേകിയ നിന്‍കൃപയ്ക്കഭിവന്ദനം-
 
2   ജീവലോകമതിങ്കല്‍ നിന്നതി ശാപമേറിയ ഭൂതലേ
     ജീവപൂര്‍ത്തിവരുത്തുവാന്‍ തവ ദിവ്യസൂനുവെ നല്‍കി നീ-
 
3   പാപമേറ്റു വലഞ്ഞലഞ്ഞതിഭാരമാര്‍ന്നുഴലുമ്പോഴെന്‍
     ശാപമാകെയൊഴിച്ച നിന്‍കൃപ ജീവനായ് വിലസുന്നിതാ-
 
4   നിന്‍സുതങ്കലിരുന്ന വന്‍കൃപ എങ്കലേക്കു പകര്‍ന്നു നീ
     നിന്‍സഭാംഗനിലയ്ക്കെനിക്കവകാശമേകിയതോര്‍ത്തിതാ-
 
5   ദേവരാജ്യമനന്തശക്തിയിലീ ജഗത്തിലുദിക്കവേ
     ജീവനായകസമ്മുഖം മമ കാണുവാന്‍ കൃപ ചെയ്യണേ-
 

സന്തതം-എല്ലായ്പോഴും, അനുവാസരം-ദിവസംതോറും, ദയാനിധി-ദയയ്ക്ക്‌ ഇരി പ്പിടമായിട്ടുള്ളവന്‍, സുനു-പുര്രന്‍, മാര്‍ഗ്ഗം-വഴി, സുതന്‍-പുര്രന്‍, അനന്തം-അവ സാനമില്ലാത്തത്‌, ജഗത്ത്-ലോകം, സമ്മുഖം-അഭിമുഖം.

മഹോന്നതനായ ദൈവമേ സകലനാളും എല്ലാ സമയത്തും വന്ദനം ചെയ്യുന്നു. കാരുണ്യവാനായ ജീവനാഥാ അവിടുത്തെ പുത്രന്‍ മുഖാന്തരം അങ്ങയു മായുള്ള ബന്ധത്തിന്‌ ഒരു വഴിയൊരുക്കിയ കൃപക്കുവേണ്ടി വന്ദനം ചെയ്യു ന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നും ശാപകരമായ ഈ ഭൂമിയിലേക്ക്‌ അവിടുത്തെ പുത്രനെ അയച്ചു ഞങ്ങള്‍ക്കു നിതൃജീവന്‍ നല്കിയല്ലോ. പാപം വഹിച്ച്‌ വലഞ്ഞലഞ്ഞ്‌ അതിഭാരം സഹിച്ച്‌ ഉഴലുമ്പോള്‍ എന്റെ ശാപമെല്ലാം അവിടുത്തെ കൃപമൂലം ഇല്ലാതാക്കി. അവിടുത്തെ പുത്രന്റെ വന്‍കൃപ എന്നില്‍ പകര്‍ന്ന്‌ എന്നെ സഭാംഗമെന്ന നിലയ്ക്ക്‌ അവകാശമുള്ളവനാക്കിത്തീര്‍ത്തു. ദൈവകാരുണ്യം മഹിമയോടുകൂടി ഈ ഭൂമിയിലേക്ക്‌ ഇറങ്ങിവരുമ്പോള്‍ ദേവനായകാ അങ്ങയെ അഭിമുഖമായിക്കാണുവാന്‍ എനിക്കു കൃപചെയ്യണേ.


 Download pdf
57387593 Hits    |    Powered by Oleotech Solutions