സന്തതം-എല്ലായ്പോഴും, തവ - നിനക്ക്, സ്വാന്തനകരം-സമാധാനം തരുന്നത്, ചന്തം-ഭംഗി, ചിന്താഭാരം-ചിന്തകൊണ്ടുള്ള ഭാരം, ദുരിതം-കഷ്ടത, ദഹനംചെ യ്യുക-ദഹിപ്പിക്കുക, ഗുണചയം- ഗുണസമുഹം, അഖിലം-എല്ലാം, ഇഹ-ഇവിടെ, മേ-എന്റെ, എനിക്ക്, ആശയംമനസ്സ്, ചൊരിയുക-നല്കുക.
ഞാന്‍ എപ്പോഴും അങ്ങയെസ്തുതിക്കും. അവിടുത്തെ കൃപ സമാധാനം നല്കുന്നതാണ്. മനോഹരമായ അവിടുത്തെ കൈയ് എന്റെ ചിന്താഭാരം അകറ്റും (അടിമലര്‍ - തൃക്കാലുകള്‍ ചിന്താഭാരം മാറ്റും). എരിതീപോലെ എനിക്കു കഷ്ടത വര്‍ദ്ധിച്ചു എന്റെ ഗുണങ്ങളെയെല്ലാം ദഹിപ്പിച്ചു. എന്നില്‍ ദുരിതം വളരെ പെരുകി - എന്നെ ഭരിച്ചിരുന്നത് ഞാന്‍ മറന്നിട്ടില്ല. അന്ന് അവിടുത്തെ മനസ്സുരുകി. ഈ ലോകത്തിലേക്കു വന്ന് എനിക്കുവേണ്ടി കുരിശ്ലിലേറി. ഒരുദിവസം അവിടുത്തെ കൃപ എനിക്കു തെളിഞ്ഞു കിട്ടി. അന്ന് എന്റെ ഹൃദയം തുറന്ന് ഞാന്‍ അത് സ്വീകരിച്ചു. (തവകൃപ - തവമൊഴി - അവിടുത്തെ ശബദം തെളിവായി കേട്ടു.) ഒരിക്കലും തീരാത്ത സ്നേഹം തന്ന് എന്റെ ഹൃദയത്തില്‍ സന്തോഷം പകര്‍ന്നു. (നാഥാ ഹൃദയ സന്തോഷം തന്നു). അതിനു പകരമായിട്ടു ഞാനെന്താണ് അങ്ങേയ്ക്കു തരുന്നത്. ചിന്തിച്ചുനോക്കി ഞാന്‍ അഗതിയാണെന്നു മനസ്സിലാ ക്കി. എന്റെ ജീവകാലമെല്ലാം അവിടുത്തെ പേര്‍ക്ക് ഈ ഭൂമിയില്‍ സ്ഥിരമായി നില്ക്കുന്നതിന് കൃപ ചെയ്യുക.
Download pdf