Search Athmeeya Geethangal

110. വാഴ്ത്തിടും യേശുവെ ഞാന്‍-എന്‍  
Lyrics : K V Simon, Edayaranmula
രീതി: സ്തോത്രമെന്നേശുപരാ
         
വാഴ്ത്തിടും യേശുവെ ഞാന്‍-എന്‍ ജീവനീ
മൂര്‍ത്തി വിടുംവരെയ്ക്കും
 
1   ആര്‍ത്തികള്‍ നീക്കുമീ പാര്‍ത്ഥിവന്‍ തന്നുടെ
     വാര്‍ത്തയില്‍ വൈഭവത്തെ ദിനംതോറും
     കീര്‍ത്തനം ചെയ്തിടുവാന്‍
 
2   ശ്രേഷ്ഠതയുള്ള തന്‍ വീട്ടിനെ വിട്ടിഹ
     ദുഷ്ടനരര്‍ക്കുവേണ്ടി-മരണത്തില്‍ പെട്ട മഹേശനിവന്‍
 
3   പാപവശാലുളവായ മരണത്തെ
     കേലവം നീക്കിയെന്നെ തന്‍ ജീവനില്‍ ഭാഗിയാക്കിടുന്നതാല്‍
 
4   സ്വന്ത കഷ്ടങ്ങളാലെന്‍ ദുരിതങ്ങളെ
     ചന്തമായ് നീക്കിയതോടുയര്‍ന്നതാം ചിന്തയെ തന്നെനിക്കു
 
5   ലോകദു:ഖങ്ങളിലൊന്നിനുമെന്നുടെ
     ശോകമില്ലാ നിലയെ-മറപ്പതിന്നാകുകയില്ല തെല്ലും          
 

പാര്‍ത്ഥിവന്‍-രാജാവ്‌, മൂര്‍ത്തി-ശരീരം, ആര്‍ത്തി-ദുഃഖം, വാര്‍ത്ത-വൃത്താന്തം, കീര്‍ത്തനം ചെയ്യുകംപാടുക, ശോകം-ദുഃഖം, വൈഭവംടമാഹാത്മ്യം.

യേശുനാഥാ അങ്ങയെ എന്റെ ജീവന്‍ ശരീരത്തില്‍നിന്നുവേര്‍പെടുന്ന നാള്‍വരെ ഞാന്‍ വാഴ്ത്തും. ദുഃഖം തീര്‍ക്കുന്ന യേശുമഹാരാജന്റെ വാര്‍ത്താ വൈഭവത്തെക്കുറിച്ച്‌ എന്നും ഞാന്‍ പാടും. ശ്രേഷ്ഠമായ സ്വര്‍ഗ്ഗീയ ഭവനം വെടിഞ്ഞ്‌ ഭൂമിയിലേക്ക്‌ വന്ന്‌ ദുഷ്ടരായ മനുഷ്യര്‍ക്കുവേണ്ടി മരണം വരിച്ച മഹേശനാണ്‌ അങ്ങ്‌. പാപം നിമിത്തം മനുഷ്യവര്‍ഗ്ഗത്തിനുണ്ടായ മരണത്തെ നീക്കി തന്റെ ജീവന്റെ അവകാശിയാക്കി എന്നെ തീര്‍ത്തു. കഷ്ടതകള്‍ അനു ഭവിച്ച്‌ എന്നെ ദുരിതങ്ങളില്‍ നിന്നും വിടുവിച്ച്‌ ഉയര്‍ന്ന ചിന്ത എന്നില്‍ പകര്‍ന്നവനാണ്‌ അവിടുന്ന്‌. ലോകദുഃഖങ്ങള്‍ക്ക്‌ ഒന്നിനും എന്റെ ദുഃഖമില്ലാത്ത അവസ്ഥയെ മറിക്കുവാന്‍ സാദ്ധ്യമല്ല.


 Download pdf
57387943 Hits    |    Powered by Oleotech Solutions