Search Athmeeya Geethangal

150. ദൈവമക്കളേ സന്തോ 
Lyrics : M E Cherian, Madurai
1   ദൈവമക്കളേ സന്തോഷിച്ചാര്‍ക്കുവിന്‍
     ദൈവം ചെയ്ത നന്മയോര്‍ക്കുവിന്‍
     ജീവനാഥനീ നമ്മെ രക്ഷിക്കുവാന്‍
     ജീവനെയും തന്നതോര്‍ക്കുവിന്‍
         
          ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഗീതം പാടുവിന്‍
          ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ചേര്‍ന്നു പാടുവിന്‍
 
2   തങ്കമേനിയില്‍ ലംഘനങ്ങളെ ശങ്കയെന്നിയേ വഹിച്ചവന്‍
     സങ്കടങ്ങളില്‍ തന്‍ കരങ്ങളാല്‍ കണ്‍കളെ തുടച്ചിടുന്നവന്‍-
 
3   ദൈവം നമ്മുടെ ജീവന്‍റെ ബലം ഒന്നിലും ഭയന്നിടേണ്ട നാം
     ക്ഷാമവും മഹായുദ്ധമാകിലും ക്ഷേമമായി നടത്തിടുമവന്‍-
 
4   ഹാ! വിഷാദത്താലുള്ളം കലങ്ങാതെ ദൈവത്തില്‍ പ്രത്യാശ വയ്ക്കുവിന്‍
     ദൈവം നമ്മുടെ മുഖപ്രകാശമാം കൈവിടാത്ത ദിവ്യമിത്രമാം-
 
5   ദൈവത്തില്‍ സദാ ആശ്രയിക്കുവോര്‍ എന്നും നില്‍ക്കും സീയോന്‍ പോലെയാം
     ഇന്നുമെന്നേക്കും തന്‍ജനങ്ങളെ ഒന്നുപോലെ കാത്തിടുമവന്‍

 Download pdf
53982208 Hits    |    Powered by Oleotech Solutions