പല്ലവി
മാനവേന്ദ്രൻ-മാനവരുടെ (മനുഷ്യരുടെ) ഇന്ദ്രന്‍-രാജാവ്, മഹിതാമലതാരക വചനാമൃത = മഹിതവും അമലവും താരകവും ആയ വചനാമൃതം: മഹിതം-ശ്രേഷ്ഠം, അമലം-പരിശുദ്ധം, താരകം-മറുകര കടത്തുന്നത് (നക്ഷത്രം), വചനാമൃതം-വചനമാകുന്ന അമൃതം: വചനമാണല്ലോ സംസാരസാഗരത്തില്‍ നിന്നും മറുകര കടത്തുവാന്‍ സഹായകമായ സുവിശേഷ നൌക. താരകത്തിനു = നക്ഷ്ത്രത്തെപ്പോലെയുള്ള (ശോഭായമാനമായ) വചനം എന്നും അര്‍ത്ഥമാകാം. താമ്രതരാംഘ്രിയുഗാത്മ വിലാസന്‍ = താര്മതരമായ അംഘ്രിയുഗം കൊണ്ടു ആത്മവിലസിതന്‍; താദ്മതരം-താര്മതുല്യം, അംഘ്രിയുഗം-രണ്ടു പാദം, അംഘ്രി-കാല്‍, യുഗം-ഇരട്ട, ആത്മ വിലാസന്‍-ആത്മാവിനാല്‍ ശോഭിക്കുന്നവന്‍.
അനുപല്ലവി
മാനിതപദപത്മരതസേവാ ജനതാവാസനഭാവ ഭവദാവ. മാനിതപദ പത്മന്‍-മാനിതനായ പദപത്മത്തോടുകൂടിയവന്‍, മാനിതം-മാനിക്കപ്പെടേണ്ടത്, പദപത്മം = കാലാകുന്ന താമര. മാനിക്കത്തക്ക പാദമുള്ളവന്‍ = ആരും തന്റെ കാലില്‍ പ്രണമിക്കുവാന്‍ പര്യാപ്തമായിട്ടുള്ളതാണ്. രതസേവന്‍-സേവിക്കുന്നവരില്‍ രതന്‍, രതന്‍-തത്പരന്‍, സേവിക്കുന്നവരോട് താത്പര്യമുള്ളവന്‍. ജനതാവാസനഭാവന്‍-ജനതയുടെ ആവാസന ഭാവമായിട്ടുള്ളവന്‍. ജനതം-ജനം. ആവാസനം-ആശ്രയസ്ഥാനം ജനങ്ങള്‍ക്കാശ്രയമായിട്ടുള്ളവന്‍. ഭവദാവന്‍-ഭവത്തിനു ദാവമായിട്ടുള്ളവന്‍, ഭവം-ഈലോകം. ദാവം-കാട്ടു തീ, മോക്ഷദായകനായിട്ടുള്ളവന്‍. (ഭവത്തെ ദഹിപ്പിക്കുന്ന അഗ്നിു. സകലേ ശ്വര സാധിത സര്‍വജയാനമ്പിതന്‍ - സകലേശ്വരനാല്‍ സാധിതമായ സര്‍വ്വ ജയത്തോടു കൂടിയവന്‍, സകലേശ്വരന്‍-എല്ലാറ്റിന്റെയും നാഥന്‍, സാധിതം-സാധിക്കപ്പെട്ടത്, സര്‍വ്വജയാന്വിതന്‍-എല്ലാ ജയത്തോടും കൂടിയവന്‍. സര്‍വശക്തനാല്‍ സാധ്യമായ, സകല വിജയത്തോടുംകൂടിയവന്‍.
ചരണം 1
ഭാവരൂപന്‍-ജ്ഞാനസ്വരൂപന്‍, ഭാവം-ജ്ഞാനേന്ദ്രിയം. ഭജമാനജനേപ്സിത ഫലദായക നായകന്‍ - ഭജമാനന്മാര്‍ക്കു ഈപ്സിതമായ ഫലം ദാനം ചെയ്യുന്ന നായകന്‍, ഭജമാനന്‍-ഭജിക്കുന്നവൻ, ഈപ്സിതം-ആഗ്രഹിച്ചത്, ഫലദായകന്‍-ഫലം ദാനം ചെയ്യുന്നവന്‍. ഭജിക്കുന്നവര്‍ക്ക് ആഗ്രഹിച്ച ഫലം ദാനം ചെയ്യുന്ന നായകന്‍. സായകസാരപാണി = സായകസാരം പാണിയിലുള്ളവന്‍. സായക സാരം-ശത്രുക്കളുടെ അന്തംവരുത്തുന്ന ആയുധം (ഇരുമ്പുകോല്‍, അമ്പ്, വാള്‍). പാണി-കൈയ്, ഇരുമ്പുകോല്‍ കൈയ്യില്‍ വഹിച്ചിരിക്കുന്നവന്‍ (വെളിപ്പാട് 2:27). അവന്‍ ഇരുമ്പുകോല്‍ കൊണ്ട് അവരെ മേയിക്കും. (സങ്കീ. 2:9). ഇരുമ്പു കോല്‍കൊണ്ട് നീ അവരെ തകര്‍ക്കും.
താപശമനന്‍-താപം ശമിപ്പിക്കുന്നവന്‍. താപം-ദുഃഖം, ശമനന്‍-ശമിപ്പിക്കു ന്നവന്‍. ഗുണഗണ ലോലന്‍-ഗുണഗണങ്ങളാല്‍ ലോലന്‍, ഗുണഗണങ്ങള്‍കൊണ്ടു ശോഭായമാനന്‍. ശുഭശീലന്‍-ശുഭമായ ശീലത്തോടു കൂടിയവന്‍. ശുഭം-മംഗളം, ശീലം-സ്വഭാവം, മംഗളശീലന്‍, ശ്രിതപാലന്‍-ശ്രിതന്മാരെ - ആശ്രിതന്മാരെ പാലിക്കുന്നവന്‍. ബലമൂലന്‍ = ബലത്തിന് ആധാരമായിട്ടുള്ളവന്‍. പരിപൂജിതന്‍-പൂജിക്കപ്പെടുന്നവന്‍. സുചരിതന്‍-നല്ല ചരിതത്തോടുകൂടിയവന്‍. സുരഭില സുമസമന്‍-സുരഭിലമായ സുമത്തിനു സമന്‍. സുരഭിലം-മണമുള്ളത്, സുമം-പുഷ്പം, സമം-തുല്യം. സുഗന്ധപുഷ്പ ത്തിനു തുല്യൻ. ഡിംഭപ്രചരണന്‍-ഡിംഭങ്ങളെ പ്രചരിപ്പിച്ചവന്‍. ഡിംഭം-ശിശു, പ്രചരണം-നട പ്പിലാക്കല്‍. (ശിശുസ്വഭാവത്തെ പ്രകീര്‍ത്തിച്ചു. മത്തായി 19:14) - ശിഷ്യന്മാരായ ഡിംഭന്മാരെ പ്രചരണത്തിനു അയച്ചു എന്നും പറയാം. (ഡിംഭന്മാരാല്‍ പ്രചരിക്കപ്പെടുന്നവ൯). ദംഭപ്രഹരണന്‍-ദംഭത്തെ പ്രഹരിക്കുന്നവന്‍, ദംഭം-അഹങ്കാരം, പ്രഹരിക്കുക-തകര്‍ക്കുക. അഹങ്കാരം നശിപ്പിക്കുന്നവന്‍. ശുംഭല്‍ ക്ചയുതന്‍ - ശുംഭ ത്തായ കചത്തോടു കൂടിയവന്‍. ശുംഭത്-ശോഭിക്കുന്നത്, കചം-തലമുടി, യൂതന്‍൯-കൂടിയവന്‍. ശോഭിക്കുന്ന തലമുടിയോടു കൂടിയവന്‍.
ചരണം 2
പാവനാത്മന്‍-പരിശുദ്ധമായ ആത്മാവോടു കൂടിയവന്‍. പാവനാഗമനന്‍-പരിശുദ്ധമായ ആഗമന ത്തോടു കൂടിയവന്‍, ആഗമനം-വരവ് - പരിശുദ്ധിയില്‍ തന്നെ ജനിച്ചവന്‍. ആദൃതജനതാവനന്‍ = ആദരിക്കപ്പെടന്ന ജനങ്ങളെ അവനം ചെയ്യുന്നവന്‍. ആദൃത ജനം-ആദരിക്കുന്ന ജനം, അവനം-രക്ഷണം, ആദരിക്കുന്നവരെ രക്ഷിക്കുന്നവന്‍. സാവന ജീവനന്‍ സംകൂടിയത്. സ അവുന ജീവന്‍-ജീവജലത്തോടു കൂ ടിയവന്‍. അവനം-രക്ഷണം, ജീവനം-ജലം. ദിവ്യ നാഥന്‍-സ്വർഗ്ഗീയനായ നാഥന്‍. ശോഭനന്‍-ശോഭിക്കുന്നവന്‍. (ഞാന്‍ കൊടുക്കുന്ന വെള്ളം കൂടിക്കുന്നവനു ദാഹിക്കുകയില്ല. യോഹ.4:14). രസാദനന്‍-രസമായ അദനത്തോടുകൂടിയന്‍. ഭക്ഷണംകൊടുത്തവന്‍. (അഞ്ചപ്പം, ഏഴപ്പം ഇവയാല്‍ പോഷിപ്പിച്ചു). ജീവന്റെ അപ്പം ആയവന്‍. അദനം-ഭക്ഷണം. - രസമായ അദനമായിട്ടുള്ളവന്‍ എന്നും അര്‍ത്ഥം പറയാം. ജനസേവൃന്‍-ജനങ്ങളാല്‍ സേവിക്കപ്പെടുന്നവന്‍. ധൃതഭവ്യന്‍- ഭാവുകം (ശുഭം) ധരിച്ചവന്‍. കൃതഹവ്യം-ഹവ്യമായി തീര്‍ന്നവന്‍. ഹവ്യം-യാഗം. കൃതം-ചെയ്യപ്പെട്ടത്. യാഗമായിത്തീര്‍ന്നവന്‍, ശ്രുതനവ്യന്‍-പുതിയ വേദത്തോടുകൂടിയവന്‍ (കൃപാപ്രമാണം) ശ്രുതം-വേദം. (പുതിയതെന്നു കേള്‍ക്കപ്പെട്ടവന്‍). പ്രണതാവനന്‍ - പ്രണതന്മാരെ അവനം ചെയ്യുന്നവന്‍. പ്രണതന്‍ = നമിക്കുന്നവന്‍, അവനം-പാലനം. വണങ്ങുന്നവരെ രക്ഷിക്കുന്നവന്‍. പ്രമഥിതരിപുഗണന്‍ - പ്രമഥിതമായ രിപുഗണത്തോടു കൂടിയവന്‍, പ്രമഥിതം-മഥിക്കപ്പെട്ടത് - തകര്‍ക്കപ്പെട്ടത്, രിപുഗണം-ശത്രുകൂട്ടം: പിശാചിനെ തകര്‍ത്തവന്‍ - ശത്രുക്കളെ നശിപ്പിച്ചവന്‍. ജനപരിപാലന്‍-ജനത്തെ പരിപാലിക്കുന്നവന്‍. സ്ഫടികദുകൂലന്‍-സ്ഫടികം പോലെയുള്ള ദുകൂലം ധരിച്ചവന്‍, ദുകൂലം-വെണ്‍പട്ട്, (വെണ്‍വസ്ത്രധാരി) സ്മൃതജനസാലന്‍-സ്മൃതജനങ്ങള്‍ക്കു സാലമായിട്ടുള്ളവന്‍. സ്മൃതജനം-സ്മരിക്കുന്ന - ഓര്‍ക്കുന്ന ജനം. സാലം-കോട്ട. തന്നെ സ്മരി ക്കുന്ന ജനങ്ങള്‍ക്കു കോട്ടയായിട്ടുള്ളവന്‍. സ്തുതഗണന്‍-സ്തുതിക്കുന്ന ഗണത്തോടുകൂടിയന്‍.
ചരണം 3
സ്നേഹരാശി-സ്നേഹത്തിന്റെ ഇരിപ്പിടം. സകലാകുലനാകുലകുല ലാലന പാലന ശാലിനം -
സകല, ആകുല, നാആകുല കുല, ലാലന, പാലന, ശാലിനം - സകലം-എല്ലാം, ആകുലം-ദുഖം, നആകുലം-ദുഃഖമില്ലായ്മ, കുലം-കൂട്ടം, ലാലനം-ലാളനം, പാലനം-സംരക്ഷണം. സകലാകുലന്‍-സകലരുടേയും ആകുലം വഹിച്ചവന്‍, നആകുല കുലം-ആകുലകുലം ഇല്ലാത്തവന്‍, ലാലന പാലനശാലിടലാളിച്ചുപാലിക്കുന്ന ശീലമുള്ളവന്‍. സകലരുടേയും ദുഃഖം വഹിച്ചവനും യാതൊരു ആകുലവും ഇല്ലാത്തവരെ ലാളിച്ചു പാലിക്കുന്നതില്‍ താത്പര്യമുള്ളവനും ആയവനെ. ഏവംതന്നെ, വന്ദേ-ഞാന്‍ വന്ദിക്കുന്നു. സ ഏവ ഭവാന്‍ ജാനേ-അവന്‍ തന്നെയാണു ഭവാന്‍ എന്നു ഞാനറിയുന്നു. സ-അവന്‍. ജാനേ-ഞാനറിയുന്നു. സകലേശന്‍-സകലത്തിന്റേയും ഈശന്‍ - നാഥന്‍, ഭവപാശന്‍-ഭവത്തിനു പാശമായിട്ടുള്ളവന്‍, ഭവം-സംസാരസാഗരം, പാശം-കയറ്. നരകത്തെ മാറ്റുന്നവൻ. ബലനാശന്‍-ബലത്തെ നശിപ്പിക്കുന്നവന്‍, ബലം-ശക്തി, സൈനും. സമിതീശന്‍, സമിതി-സഭ, ഈശന്‍-നാഥന്‍ സഭാകാന്തന്‍. പരമാത്മജന്‍-പരമാത്മാവിന്റെ ആത്മജന്‍ - ദൈവപുത്രന്‍. ജയ-ജയിച്ചാലും, മമ-എന്റെ, ഹൃതി-ഹൃദയത്തില്‍, വസംവസിച്ചാലും. വസുഗണനാഥന്‍-സമ്പത്തിന്റെയെല്ലാം നാഥന്‍. വസു-സമ്പത്ത്, ഗണം-കൂട്ടം. സ്തവമതി മോദന്‍ം-സ്തവമതികളില്‍ മോദിക്കുന്നവന്‍, സ്തവം-സ്തുതി, മോദം-സന്തോഷം. സ്തുതിക്കുന്നവരില്‍ സന്തോഷമുള്ളവന്‍. സ്വജനസു ബോധസ്വനമയന്‍-സ്വജനത്തെ ബോധനം ചെയ്യുന്ന സ്വനത്തോടുകൂടിയവന്‍, സ്വജനം-സ്വന്ത ജനം, സുബോധം-പഠിപ്പിക്കല്‍ (പ്രബോധനം). സ്വനം-ശബ്ദം. സ്വന്തജനത്തെ പ്രബോധിപ്പിക്കുന്ന ശബ്ദത്തോടുകൂടിയവന്‍.