അലം-മതിയായത് (പര്യാപ്തം). മന്നന്‍-രാജാവ്. തവംനിനക്ക്. ഖിന്നത-ദുഃഖം. രുധിരം-രക്തം. മന്നിക്കുക൦മായിക്കുക (ക്ഷമിക്കുക). വിണ്ണ് സ്വര്‍ഗ്ഗം. ഹൃദ്യം-സന്തോഷ്ര്രദം. ഇദ്ധര-ഈ ഭൂമി. അര്‍ത്ഥിക്കുക- അപേക്ഷിക്കുക. ശമം-ശാന്തത. രണം-യുദ്ധം. മിശ്ര-ഇടകലര്‍ന്നത്.
ദൈവമേ! അങ്ങേയ്ക്കു വന്ദനം. ഞങ്ങളുടെ മദ്ധ്യത്തിലേക്കു വന്ന് ആവശൃത്തിനു കൃപ തന്നാലും. തിരുമുമ്പില്‍ വന്നിരിക്കുന്ന മന്ദരായ അടിയാരെ നോക്കി കൃപ ചെയ്ത് ദുഃഖമെല്ലാം മാറ്റിത്തരണം. അങ്ങയുടെ രക്തം ചിന്തി യാണ് ഞങ്ങളുടെ പാപം ഇല്ലാതാക്കിയത്. ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ സ്ഥിര മായ ഭവനം തന്നിരിക്കുന്നു. അതില്‍ കുടുതലായ് ഞങ്ങള്‍ക്കെന്താണു വേണ്ടത്! സത്യത്തിലും ആത്മാവിലും അങ്ങയെ സേവിക്കുന്ന ഞങ്ങള്‍ ഒത്തുചേര്‍ന്നു നടത്തുന്ന ഈ സമാജം (മഹാകവിയുടെ നേതൃത്ത്വത്തില്‍ ആരംഭിച്ച വിയോജിത പ്രസ്ത്ഥാനം) ഈ ലോകത്തില്‍ പ്രഭാപൂരം പരത്തി വിജയിക്കുവാന്‍ അവിടുത്തെ വന്‍കൃപക്കായി അപേക്ഷിക്കുന്നു. അവിടുത്തെ മക്കള്‍ നടത്തുന്ന, ഹൃദയസമാധാനം തരുന്നതിനുള്ള (പ്രാർത്ഥന, ശ്രദ്ധിക്കണേ. അനൃസഹായം ഈ ഭൂമിയില്‍ ഞങ്ങള്‍ക്കില്ലെന്നറിഞ്ഞ്, ഞങ്ങളുടെ ജീവിതം അങ്ങയെ സേവിക്കുന്നതില്‍ മുഴുകിയിരിക്കാന്‍ സ്വര്‍ഗ്ഗീയ രാജാവേ കൃപ ചെയ്യണേ. തിന്മയ്ക്കെതിരായുള്ള യുദ്ധത്തില്‍ പോരാടുന്നതിന് ഞങ്ങളുടെ സമീപത്തു വരണേ. യിസ്രായേല്യരെ സീന്‍ മരുഭൂമിയില്‍ കൂടി താങ്ങി നടത്തിയ ദൈവമേ ദുഃഖമിശ്രമായ ജീവിതം മാറ്റി എന്നെ കനാന്‍ നാട്ടില്‍ എത്തിക്കണേ. യോര്‍ദ്ദാനാകുന്ന ജഡനദിയെ മാറ്റണേ. സല്‍ഗതി തരണേ. ദുര്‍വിധി ഇല്ലാതാക്കണേ.
Download pdf