Search Athmeeya Geethangal

157. സ്തുതിക്കു യോഗ്യന്‍ നീയേ-ജന 
Lyrics : K V Simon, Edayaranmula
രാഗം : കമാശ് - ആദിതാളം
         
സ്തുതിക്കു യോഗ്യന്‍ നീയേ-ജന
സ്തുതിക്കു യോഗ്യന്‍ നീയേ-സുര
സ്തുതിക്കു യോഗ്യന്‍ നീയേ-
നിത്യജീവനാഥാ സ്തുതിക്കു യോഗ്യന്‍ നീയേ-
 
1   വിണ്ണുലകം വിട്ടിറങ്ങി മണ്ണുലകില്‍ വന്നെനിക്കു
     പൂര്‍ണ്ണദയ ചെയ്തതിനാല്‍-
 
2   ഘോരമായ പാപശാപം-ധീരമനസ്സോടു
     വഹിച്ചോരു പരമേശസുനോ-
 
3   പാരം ധനിയായനീ നീസ്സാരനാമെനിക്കുവേണ്ടി
     തീരെ ദരിദ്രത്വമാര്‍ന്നായ്-
 
4   ക്രൂശു മരണം സഹിച്ചു തേജോമയനായ് ഭവിച്ചു
     നാശകനെ സംഹരിച്ചു-
 
5   നിന്നുയിര്‍പ്പിന്‍ ജീവനെന്നില്‍ വന്നു നിറഞ്ഞുന്നതന്‍റെ
     ധന്യത വിളങ്ങിടട്ടെ-
 
6   എന്നാളില്‍ നീ വീണ്ടും വരു-മന്നാള്‍
     നിന്നില്‍ ഞങ്ങള്‍ ചേരുമെന്നാലതുമാത്രം പോരും-
 
7   ഹാ! നിന്‍വരവിങ്കലെന്നെ ഓര്‍മ്മിപ്പതെന്നാശതന്നെ
     ഞാനും സ്തുതിക്കുന്നു നിന്നെ-
 
8   ജ്ഞാനബഹുമാനധന-മൂനമില്ലാത്തവന്‍ മഹത്വം
     നൂനം നിനക്കെന്നുമെന്നും-           
 

സുരന്‍-ദേവന്‍, വിണ്ണുലകം-സ്വര്‍ഗ്ഗം, മണ്ണുലകം-ഭൂമി, പരമേശസുനു-ദൈവപുത്തന്‍, പാരം-അത്യധികം, ധനി-ധനവാന്‍, നാശകന്‍-പിശാച്‌, ധനൃത-മഹത്വം, പോരും-മതിയാകും, ഈനം-കുറവ്‌, നൂനം-നിശ്ചയം,ഘോരം-ഭയങ്കരം.

സതുതിക്ക്‌ യോഗ്യന്‍ അങ്ങു മാത്രമാണ്‌. മനുഷ്യരുടെയും ദേവന്മാരുടേയും സ്തുതിക്കു നിത്യ ജീവനാഥാ! അങ്ങുതന്നെയാണുയോഗ്യന്‍. എന്നോടുള്ള ദയ കൊണ്ട്‌ അവിടുന്ന്‌ ഈ മണ്ണിലേക്ക്‌ ഇറങ്ങിവന്നു. ഭയങ്കരമായ പാപത്തിന്റെ ശാപം ദൈവപുത്രാ അങ്ങ്‌ പൂര്‍ണ്ണ മസസ്സോടെ തന്നെ വഹിച്ചു. മഹാ ധനവാനായ അവിടുന്ന്‌ നിസ്സാരനായ എനിക്കുവേണ്ടി ദരിദ്രനായിത്തീര്‍ന്നു. ക്രൂശുമ രണം സഹിച്ചു തേജോമയനായി ഉയിര്‍ത്തു. പിശാചിനെ സംഹരിച്ചു. അങ്ങയുടെ ഉയര്‍പ്പിന്‍ജീവന്‍ എന്നില്‍ വന്നുനിന്നിട്ട്‌ മഹോന്നതനായ ദൈവത്തില്‍ ധന്യത വിളങ്ങട്ടെ. അങ്ങു വീണ്ടും വരുമ്പോള്‍ അങ്ങയില്‍ ചേരുന്നതുമാത്രം ഞങ്ങള്‍ക്കുമതി. “നിന്റെ വരവില്‍ എന്നെ ഓര്‍ക്കണേ', എന്ന ആശതന്നെ എനി ക്കുമുണ്ട്‌, ഞാനും സ്തുതിക്കുന്നു. ജ്ഞാനം, ബഹുമാനം, ധനം, മഹത്വം, ഇവ യെല്ലാമെന്നും അങ്ങേയ്ക്കുതന്നെ ആകട്ടെ.

          

 Download pdf
57387244 Hits    |    Powered by Oleotech Solutions