Search Athmeeya Geethangal

172. എന്‍ മനമേ വാഴ്ത്തിടുക നിന്‍ദൈവത 
Lyrics : Shaji Varghese, Aymanam
എന്‍ മനമേ വാഴ്ത്തിടുക നിന്‍ ദൈവത്തിന്‍ വിശുദ്ധനാമം
തന്നുപകാരങ്ങളൊന്നും  നിന്നായുസ്സില്‍ മറന്നിടല്ലേ
നിന്നകൃത്യം മോചിച്ചതും രോഗസൗഖ്യം ഏകിയതും
എന്‍ മനമേ മറന്നിടല്ലേ-
 
1   നിന്‍ ജീവനെ നാശത്തില്‍ നിന്നെന്നേക്കുമായ് വിടുവിച്ചതും
     തന്‍ ദയയും കരുണയതും നിന്‍ ശിരസ്സില്‍ അണിയിച്ചതും
     നിന്‍ യൗവ്വനം പഴകിടാതെ കഴുകനെപ്പോല്‍ പുതുക്കിയതും
     എന്‍ മനമേ മറന്നിടല്ലേ-
 
2   പീഡിതരായ് തീര്‍ന്നനേരം ന്യായമൊന്നായ് നടത്തിയതും
     തന്‍ വഴിയും പ്രവൃത്തികളും നിന്നോടെന്നും അറിയിച്ചതും
     നിന്‍ ലംഘന-പാപങ്ങളെ തന്‍ ദയയാല്‍ ക്ഷമിച്ചെന്നതും
     എന്‍ മനമേ മറന്നിടല്ലേ-
 
3   പ്രകൃതിയെല്ലാം അറിഞ്ഞിടുന്നോന്‍
     പൊടിയാം നിന്നെ ഓര്‍ക്കുന്നതും
     വയലിലെ പുല്ലിന്‍ സമം നിന്‍ ആയുസ്സെത്ര ക്ഷണികമതും
     അറിഞ്ഞുനിന്‍റെ ദിനമോരോന്നും വിശുദ്ധിയില്‍ നീ വസിക്കേണ്ടതും
     എന്‍ മനമേ മറന്നിടല്ലേ-                            

 Download pdf
53982328 Hits    |    Powered by Oleotech Solutions