Search Athmeeya Geethangal

275. ദൈവത്തിന്‍റെ ഏകപുത്രന്‍ പാ 
Lyrics : V Nagel, Germany
1   ദൈവത്തിന്‍റെ ഏകപുത്രന്‍ പാപികളെ രക്ഷിപ്പാന്‍
     മനുഷ്യനായ് പാടുപെട്ടു കുരിശിന്‍മേല്‍ മരിച്ചു
 
          ഇത്രസ്നേഹം ഇത്രസ്നേഹം ഇത്രസ്നേഹം എരിവാന്‍
          മനുഷ്യരിലെന്തു നന്മ കണ്ടു നീ രക്ഷാകരാ!
 
2   പാപികളും ദ്രോഹികളും ആയ നരവര്‍ഗ്ഗത്തെ
     വീണ്ടെടുപ്പാന്‍ എത്ര കഷ്ടം സഹിച്ചു നീ ശാന്തമായ്-
 
3   നിര്‍മ്മലന്‍മാര്‍ ഭുജിക്കുന്ന പരലോക അപ്പം താന്‍
     പാപികള്‍ക്കു ജീവന്‍ നല്‍കി രക്ഷിക്കുന്നീ രക്ഷകന്‍
 
4   കൃപയാലെ രക്ഷപ്പെട്ട പാപിയായ ഞാനിതാ
     ഹൃദയത്തില്‍ ദൈവസ്നേഹം എരിവാന്‍ വാഞ്ഛിക്കുന്നു-
 
5   പാപിയില്‍ പ്രധാനിയായിരുന്ന എന്നെ രക്ഷിപ്പാന്‍
     ശാപമൃത്യുവേറ്റ നിന്നെ നിത്യകാലം വാഴ്ത്തും ഞാന്‍-

 Download pdf
53982215 Hits    |    Powered by Oleotech Solutions