Search Athmeeya Geethangal

318. എന്‍പ്രിയനെന്തു മനോഹരനാം! തന്‍ 
Lyrics : M E Cherian, Madurai
എന്‍പ്രിയനെന്തു മനോഹരനാം!
തന്‍പദമെന്നുമെന്നാശ്രയമാം
ആനന്ദമായവനനുദിനവും
ആമയമകറ്റി നടത്തുമെന്നെ
 
1   ശാരോന്‍ പനിനീര്‍ കുസുമമവന്‍
     താഴ്വരകളിലെ താമരയും
     മധുരഫലം തരും നാരകമാം
     തന്‍നിഴലതിലെന്‍ താമസമാം-
 
2   ഉലകക്കൊടുംവെയില്‍ കൊണ്ടതിനാല്‍
     ഇരുള്‍ നിറമായെനിക്കെങ്കിലും താന്‍
     തള്ളിയില്ലെന്നെത്തിരു കൃപയാല്‍
     തന്നരമനയില്‍ ചേര്‍ക്കുകയായ്-
 
3   മാറ്റമില്ലാ കൃപ നിറഞ്ഞവനായ്
     മറ്റൊരു രക്ഷകനില്ലിതുപോല്‍
     മരുവിടമാമീ ഭൂമിയില്‍ തന്‍
     മാറില്‍ ചാരി ഞാനാശ്വസിക്കും-  

 Download pdf
53982300 Hits    |    Powered by Oleotech Solutions