Search Athmeeya Geethangal

433. ദൈവമേ നിന്‍ അറിവാലെ  
Lyrics : V Nagel, Germany
                    ‘How I Parise Three’
 
1   ദൈവമേ നിന്‍ അറിവാലെ ഹൃദയം നിറയ്ക്കുകേ
    ജീവനാം നിന്‍ കൃപയാലെ ആത്മകണ്‍ തുറക്കുകേ
 
          ദൈവജ്ഞാനം ശ്രേഷ്ഠദാനം ഭക്തന്‍ സത്യസമ്പത്തും
          വാഞ്ഛിക്കേണം കെഞ്ചിടേണം ക്രിസ്തുവിങ്കല്‍ കണ്ടെത്തും
 
2   ഒരു ബാലന്‍ തന്‍റെ പാത നിര്‍മ്മലമാക്കിടുവാന്‍
    കരുതേണം നിന്‍ പ്രമാണം കേട്ടു കാത്തു സൂക്ഷിപ്പാന്‍-
 
3   തേടിയൊരു ശലോമോനും ഈ നിക്ഷേപം ദര്‍ശനേ
    നേടി കര്‍ത്തന്‍ സുപ്രസാദം കേട്ടു തന്‍ രഹസ്യത്തെ-
 
4   ദൈവഭക്തിക്കടിസ്ഥാനം സത്യത്തിന്‍ പ്രകാശനം
    ജീവശക്തി അതിന്‍ ദാനം ഫലം ദിവ്യ സ്വാതന്ത്ര്യം-
 
5   നടക്കുമ്പോള്‍ ഇടറാതെ ജ്ഞാനം കാല്‍കള്‍ സൂക്ഷിക്കും
    കിടക്കുമ്പോള്‍ കൈവിടാതെ ചുറ്റും കാവല്‍ നിന്നിടും-
 
6   മണ്ണും പൊന്നും നീങ്ങിപ്പോകും കണ്ണിന്‍ മോഹം വാടുമേ
    വിണ്ണിന്‍ ദാനം ആത്മജ്ഞാനം നിലനില്‍ക്കും എന്നുമേ-
 
7   ദൈവമേ നിന്‍വെളിപ്പാടിന്‍ ആത്മാവിങ്ങും നല്‍കുകേ
    നിന്‍പ്രകാശം അവകാശം ആക്കുവാന്‍ തന്നരുള്‍കേ-       

 Download pdf
53982224 Hits    |    Powered by Oleotech Solutions