Search Athmeeya Geethangal

451. ദൈവമേയത്രയഗാധമഹോ! നിന്‍  
Lyrics : T J Varkey, Tiruvalla
രീതി: എന്തതിശയമേ
 
1   ദൈവമേയത്രയഗാധമഹോ! നിന്‍ ദിവ്യവിചാരണകള്‍-ഓര്‍ത്താല്‍
    എവ്വിധമതിലെ ദിവ്യരഹസ്യങ്ങള്‍ ചൊവ്വോടറിഞ്ഞിടുന്നു
 
2   വാനവും ഭൂമിയുമാഴവുമൊരുപോല്‍ വാണരുളുന്നു സദാ-മഹാ
    ജ്ഞാനത്തോടവയെ നിന്‍മഹത്ത്വത്തിന്നായ് നീ നടത്തിടുന്നഹോ!
 
3   നിന്‍പ്രിയ ദാസരിന്‍ നന്മയിലേക്കായ് അന്‍പിയലും പരനേ-എല്ലാം
    ഇമ്പമോടൊന്നായ് വ്യാപരിച്ചിടുന്നു തുമ്പമവര്‍ക്കു വൃഥാ-   
 
4   മൊട്ടിനു കയ്പു രുചിക്കിലുമായതു പൊട്ടിവിടര്‍ന്നിടുമ്പോള്‍-അതു
    കാട്ടുമതിന്‍ മധുരാകൃതിയും തേന്‍-കട്ടയുമുണ്ടകമേ
5   ശിക്ഷയിലും ബഹുകഷ്ടത തന്നിലും അക്ഷയനാം പരനേ-നിന്‍റെ
    രക്ഷയിന്‍ മാമധുരം രുചിക്കാമതു നിശ്ചയമീയെനിക്കു
 
6   എന്തിനു പൊങ്ങി വരുന്നൊരു കാറിനാല്‍ ചിന്ത തളര്‍ന്നിടുന്നു-പരം
    ചിന്തിടുമാറതു പൂര്‍ണ്ണമതോര്‍ത്താല്‍ സന്തോഷമേയെനിക്കു-
 
7   വന്‍കടലില്‍ തിരകൊണ്ടുമറിഞ്ഞാല്‍ സങ്കടമെന്തിനതില്‍-എനിക്കെന്‍
    കണവന്നുടെ ശക്തിയെ കാണാം ശങ്കകൂടാതുടനെ-
 
8   എത്ര കറുത്തൊരിരുട്ടിലുമീ ഞാന്‍ കര്‍ത്തനേ നിന്‍ വലങ്കൈ-കണ്ടെന്‍
    അത്തലടക്കി മനോസുഖമെപ്പോഴും എത്തിടാമേ പരനേ!   

 Download pdf
53982180 Hits    |    Powered by Oleotech Solutions