Search Athmeeya Geethangal

459. യേശുമതിയെനിക്കേശു മതിയെനി 
Lyrics : P V Thommy, Kunnamkulam
യേശുമതിയെനിക്കേശു മതിയെനി-
ക്കേശു മതിയെനിക്കെന്നേക്കും-എന്‍
യേശു മാത്രം മതിയെനിക്കെന്നേക്കും
 
1   ഏതു നേരത്തുമെന്‍ ഭീതിയകറ്റി സ-
    മ്മോദമോടെന്നെ കാക്കുവാന്‍ സ-
    മ്മോദമോടെയെന്നെ നിത്യം കാക്കുവാന്‍
 
2   ഘോരവൈരിയോടു പോരിടുവതിന്നു
    ധീരതയെനിക്കു നല്‍കുവാന്‍-നല്ല
    ധീരതയെനിക്കു നല്‍കുവാന്‍-
 
3   ക്ഷാമം വസന്തകളാലെ ലോകമെങ്ങും
    ക്ഷേമമില്ലാതായി വന്നാലും-ഞാന്‍
    ക്ഷേമമില്ലാത്തവനായി തീര്‍ന്നാലും-
 
4   ലോകത്തിലെനിക്കു യാതൊന്നുമില്ലാതെ
    വ്യാകുലപ്പെടേണ്ടി വന്നാലും-ഞാന്‍
    വ്യാകുലപ്പെടുവാനിട വന്നാലും-
 
5   യേശുവുള്ളതിനാല്‍ ക്ലേശിപ്പിതിനിട
    ലേശമില്ലയതു നിര്‍ണ്ണയം-ലവ
    ലേശമില്ലയതു നിര്‍ണ്ണയം-               

 Download pdf
53982114 Hits    |    Powered by Oleotech Solutions