Lyrics : T K Samuel, Elanthurനീയെന്‍ സ്വന്തമേ എന്താനന്ദമേ!
ജീവന്‍ തന്നൊരു നാഥാ എന്നുമേ!-
അതിസുന്ദരന്‍ നീയെന്‍ നിത്യാനന്ദമേ
നിത്യാനന്ദമേ!-
1 പാപത്തിന്‍ ഭാരമാകവേ നിന്‍മേല്‍
കുരിശതില്‍ ഞാന്‍ കണ്ടേ -ഹാ കുരിശതില്‍ ഞാന്‍ കണ്ടേ!
ആ ദിനം മുതലെ-ന്നധികളകന്നു
കൈവന്നെനിക്കു ഭാഗ്യം-
2 നീയെന്‍ സങ്കേതം ജീവന്‍റെ ബലവും
ഭയമെന്തിന്നീയുലകില്‍ ഹാ ഭയമെന്തിന്നീയുലകില്‍?
കരുമനകളിലും കരുണയോടരികില്‍
കരുണ തുണ നീയേ-ഹാ!
3 ഈ ദിവ്യസ്നേഹം തന്നില്‍ നിന്നെന്നെ
വേര്‍തിരിപ്പാനാമോ-ഹാ വേര്‍തിരിപ്പാനാമോ?
ആപത്തും വാളും മൃതിയും വന്നാലും
ആവതല്ലൊരു നാളും-ഹാ!
4 നിന്‍തിരുനാമം എന്നാളുമടിയന്‍
പാടിപ്പുകഴ്ത്തിടുമേ-ഹാ പാടിപ്പുകഴ്ത്തിടുമേ
നിന്‍തിരുമുഖം ഞാന്‍ കണ്ടിടുമൊരു നാള്‍
ഹല്ലേലുയ്യാ ആമേന്‍ ഹാ!-

Download pdf