Search Athmeeya Geethangal

512. ഞാനെന്‍റെ കണ്ണുകള്‍ ഉയര്‍ത്തി 
ഞാനെന്‍റെ കണ്ണുകള്‍ ഉയര്‍ത്തിടുന്നു
എന്‍ സഹായം എവിടെ നിന്നു വരും?
എന്‍ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച
യഹോവയിങ്കല്‍ നിന്നല്ലോ-
 
1   നിന്‍റെ കാല്‍ വഴുതുവാന്‍ സമ്മതിക്കുകില്ല
     നിന്നെ കാക്കുന്നവന്‍ മയങ്ങുകില്ല
     അവന്‍ മയങ്ങുകില്ല അവനുറങ്ങുകില്ല
     യിസ്രായേലിന്‍ പരിപാലകന്‍-
 
2   യഹോവ നിന്‍റെ പരിപാലകന്‍
     യഹോവ വലഭാഗേ നിനക്കു തണല്‍
     പകല്‍ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും
     നിന്നെ യാതൊന്നും ബാധിക്കയില്ല-
 
3   യഹോവ നിന്നെ പരിപാലിക്കും
     നിന്‍റെ പ്രാണനെയും പരിപാലിക്കും
     നിന്‍റെ ഗമനത്തെയും ആഗമനത്തെയും
     എന്നേക്കും പരിപാലിക്കും-

 Download pdf
53982182 Hits    |    Powered by Oleotech Solutions