Search Athmeeya Geethangal

5. ക്രിസ്തുവിന്‍ നാമത്തെ സ്തുതിക്ക നാം  
Lyrics : K V Simon, Edayaranmula
ക്രിസ്തുവിന്‍ നാമത്തെ സ്തുതിക്ക നാം ദിനവും
സ്തുതിക്ക നാം ദിനവും - സ്തുതിക്ക നാം ദിനവും-
 
1 ശത്രുവിന്‍ സകല ബലത്തെയും തകര്‍ത്തു
   നിത്യമാം ജീവനിലുയിര്‍ത്തെഴുന്നവനാം-
 
2 കരുണയിന്‍ ഭുജത്തിന്‍ ബലത്താലിന്നരരെ
   ദുരിതങ്ങള്‍ നീക്കി പരിപാലിച്ചിടുന്ന
 
3 പാപത്തിന്‍ ഭാരത്താല്‍ വലയുന്ന ജനങ്ങള്‍
   ദൈവത്തോടണയുവാന്‍ വഴി തുറന്നവനാം-
 
4 നാഥനെ നാമിന്നു സ്തുതിപ്പതു കേട്ടു
   മോദമോടവന്‍ തേജസ്സേവരുമറിവാന്‍
 
5 പാവന സുവിശേഷ പദവികളെങ്ങും
   കേവലമറിഞ്ഞീശ പദതളിര്‍ വണങ്ങാന്‍
 

നാമം-പേര്‌, ദിനവും-ദിവസവും. ഉയിര്‍ത്തെഴുന്നവന്‍-ഉയിര്‍ത്തെഴുന്നേറ്റവന്‍. ഭൂജം-കൈ. ദുരിതം-ദുഖം. മോദം-സന്തോഷം. പാവനം-പരിശുദ്ധം.

നാം (ക്രിസ്തുവിന്റെ നാമത്തെ എപ്പോഴും സ്തുതിക്കുക. ശ്രതുവിന്റെ (പിശാചിന്റെ) സകല ബലത്തെയും തകര്‍ത്ത്‌ നിത്യമായ ജീവനില്‍ ഉയര്‍ത്തെഴുന്നേറ്റവനായ ക്രിസ്തുവിനെ സ്തുതിക്കുക. കരുണയാകുന്ന കൈയുടെ ബലത്താല്‍ ഈ മനുഷ്യവര്‍ഗ്ഗത്തെ ദുരിതങ്ങള്‍ നീക്കി പരിപാലിച്ചിടുന്ന ക്രിസ്തുവിനെ - പാപഭാരത്താല്‍ വലയുന്ന ജനങ്ങള്‍ക്ക്‌ ദൈവത്തോടടുക്കുവാന്‍ വഴി തുറന്ന ക്രിസ്തുവിനെ - നമുക്ക്‌ സ്തുതിക്കാം. നാം നാഥനെ സ്തുതിക്കുന്നതു കേട്ടു എല്ലാവരും അവന്റെ തേജസ്സിനെപ്പറ്റി അറിയുവാന്‍ - പരിശുദ്ധമായ സുവിശേഷം എല്ലായിടത്തും അറിഞ്ഞ്‌ ഏവരും (ക്രിസ്തുവിന്റെ പാദത്തില്‍ കുമ്പിടുവാന്‍ നാം ദിനവും ക്രിസ്തുവിനെ സ്തുതിക്ക.


 Download pdf
57387944 Hits    |    Powered by Oleotech Solutions