Lyrics : P J Antony, Kozhikodരീതി: ഇത്രത്തോളം യഹോവ
ദൈവമെന്‍റെ രക്ഷകനായ് തീര്‍ന്നതാല്‍
ധൈര്യമായ് ഞാന്‍ പാടിടും ഹല്ലേലുയ്യാ
വൈരിയാം ദുഷ്ടനെ വെന്നു ഞാന്‍ നിത്യവും
സ്വൈരമായ് വസിച്ചിടും തന്‍സന്നിധൗ-
1 ആശയറ്റു പാപിയായ് ഞാന്‍ ജീവിച്ചു
നാശത്തിന്‍റെ പാതയില്‍ ചരിച്ചപ്പോള്‍
യേശു എന്നെ തേടിവന്നു ജീവന്‍തന്നു രക്ഷിച്ചു
ആശ്വസിപ്പിച്ചെന്നെ നിത്യസ്നേഹത്താല്‍-
2 ഇന്നു ഞാന്‍ സുരക്ഷിതന്‍ തൃക്കൈകളില്‍
എന്നും കാത്തിടും കരങ്ങള്‍ ശക്തമാം
വന്നു വാനില്‍ ചേര്‍ത്തിടുന്ന നാളടുത്തിടുന്നിതാ
അന്നവന്‍റെ പൊന്‍മുഖം ഞാന്‍ കണ്ടിടും-
3 കണ്ണുനീരും കഷ്ടവും നിരാശയും
മന്നിലെ വേര്‍പാടും ദു:ഖവേളയും
താതന്‍ മാതാ മക്കള്‍ വീണ്ടും ഒത്തുചേരും നാളതില്‍
പൂര്‍ണ്ണമായി മാറിടും സന്തോഷമായ്-

Download pdf