Lyrics : C T Mathai, Valakomരീതി: യേശുവേ നിന്‍റെ രൂപമീ
1 യേശുവേ! തവ സ്നേഹമെന്‍ മനമാകവേ കവര്‍ന്നാകയാല്‍
ദാസനാമിവന്‍ പാടുമേയിതിന്‍ ശക്തിയില്‍ പ്രതിവാസരം
2 ദൈവകോപമതൊന്നു മാത്രമെന്നംശമായിരുന്നിടവേ
ദിവ്യജീവനെയേകി നീ എന്നെ വീണ്ടെടുത്തു വിസ്മയം-
3 ഹീനമാം പാപജീവിതത്തിലെ ശേഷമാണ്ടു കുഴഞ്ഞവന്‍
ദാനമാം പരിപൂര്‍ണ്ണശുദ്ധിയിലംശിയായ് കൃപയൊന്നിനാല്‍
4 ലോകമോടിയിലാകവേ മനമുറ്റുചേര്‍ന്നു വലഞ്ഞൊരീ
സാധുവേപ്രതി നീചമാം കുരിശേറ്റതോര്‍ത്തു വിനീതമായ്-
5 ക്രൂശിലെ മരണത്തിലെന്‍ പരിഹാരമായതു നേടി ഞാന്‍
താതനോടു സമീപമായ് മരുവിടുവാന്‍ വഴി നല്‍കി നീ
6 ദിവ്യമാം തവ സന്നിധാനമതില്‍ വസിച്ചു നിരന്തരം
നവ്യമാം പരിപാലനം പരിപൂര്‍ണ്ണമായറിയുന്നഹം-

Download pdf