Search Athmeeya Geethangal

32. ദേവകുമാരാ! സര്‍വ്വ പാപ വിദ 
Lyrics : K V Simon, Edayaranmula
ദേവകുമാരാ! സര്‍വ്വ പാപ വിദൂരാ! ജയിക്ക
 
1   കേശം വെളുത്തവനേ! ജ്വാലാഗ്നിലോചനനേ!
     ഉച്ചക്കതിരവന്‍ പോലുജ്ജ്വലദാനനനേ
 
2   അങ്കിധരിച്ചു മാറില്‍ പൊന്‍കച്ച കെട്ടിയോനേ
     തങ്കവിളക്കുകള്‍ക്കുള്‍ തങ്കുന്ന ധര്‍മ്മജനേ-
 
3   ചുട്ടുപഴുത്തൊരോട്ടിന്‍ ത്വിട്ടിന്‍ മദമശേഷം
     തട്ടിക്കളഞ്ഞപാദ ത്വിട്ടാര്‍ന്ന സദ്പദനേ-
 
4   കോടിജലത്ധരികാ പാതത്തിന്നൊത്ത വിധം
     നീടാര്‍ന്നൊരൊച്ചയോടു കൂടും സനാതനനേ!-
 
5   മുറ്റും പ്രഭാവലയ മദ്ധ്യേ തിളങ്ങുമൊരു
     നക്ഷത്രമാല കൈയില്‍ ചാര്‍ത്തുന്ന നായകനേ
 
6   വായ്ത്തല രണ്ടിനാലും ശത്രുക്കളെയരിഞ്ഞു
     വീഴ്ത്തുന്ന ഖഡ്ഗമൊന്നു വായ്ക്കുള്ളിലേന്തിയൊരു-
 
7   ന്യായാസനസ്ഥ നിന്‍റെ കായപ്രദര്‍ശനത്താല്‍
     മായാവിമോഹമെല്ലാം ഭീയാര്‍ന്നു മണ്ടിടുമേ
 
8   എക്ലീസിയയ്ക്കു പ്രേമവിഗ്രഹമായവനേ
     മത്ക്ലേശമാകെ നീക്കി മുഖ്യാശിസ്സേകണമേ-
 

ദേവകുമാരന്‍-ദൈവത്തിന്റെ പുത്രൻ, പാപവിദൂരന്‍-പാപമില്ലാത്തവന്‍, കേശം-തലമൂുടി, ജ്വാലാഗ്നി-ജ്വലിക്കുന്ന അഗ്നി, ലോചനം-കണ്ണ്‌, ഉച്ചക്കതിരവന്‍-നട്ടുച്ചയ്ക്കുള്ള സൂര്യന്‍, ഉജ്ജലദാനനന്‍-പ്രകാശിക്കുന്ന മുഖത്തോടു കൂടിയവന്‍, തങ്കുക-പാര്‍ക്കുക, ധര്‍മ്മജന്‍-ധര്‍മ്മത്തില്‍ ജനിച്ചവന്‍, ത്വിട്ട്‌-ശോഭ, മദം-അഹകങ്കാരം, സല്‍പദന്‍നല്ല കാലുള്ളവന്‍, ത്ധരിക-അരുവി, പാതം-വീഴ്ച (പതനം), നീടാര്‍ന്ന-ഉയര്‍ന്ന, സനാതനന്‍-നിത്യന്‍, പ്രഭാവലയം- പ്രകാശവലയം, ചാര്‍ത്തുക-ധരിക്കുക, ഖഡ്ഗം-വാള്‍, ന്യായാസനസ്ഥന്‍-ന്യായാധിപതി, കായപ്രദര്‍ശനം-ശരീരപ്രദര്‍ശനം, മായാവിമോഹം-മായാമോഹം, ഭീടഭയം, ആര്‍ന്ന്- പ്രാപിച്ച്‌, മണ്ടുക-ഓടുക, എക്ലീസിയ-സഭ, വിര്രഹം-ശരീരം, മല്‍ക്ലേശം-എന്റെ ദുഃഖം, ആശിസ്സ്‌-അനുഗ്രഹം, ഏകുക-നല്‍കുക.

നിഷ്പാപപൂര്‍ണ്ണനായ ദൈവപുത്രാ വിജയിച്ചാലും, വെളുത്ത തലമുടിയോടുകൂടിയവനേ, അഗ്നിജ്വാലയ്ക്കൊത്ത കണ്ണുകളുള്ളവനേ, മദ്ധ്യഠഹ്നസൂ ര്യനെപ്പോലെ പ്രകാശിക്കുന്ന മുഖത്തോടുകൂടിയവനേ, അങ്കിധരിച്ചു മാറില്‍ പൊന്‍ക്കച്ച കെട്ടിയവനേ, തങ്കവിളക്കുകളുടെ മദ്ധൃത്തില്‍ സ്ഥിതിചെയ്യുന്ന ധര്‍മ്മസ്വരുപാ ജയിക്കുക. ചുട്ടുപഴുപ്പിച്ച വെള്ളോടിന്റെ അഹങ്കാരം നശിപ്പിക്കത്തക്ക ശോഭയുള്ള പാദത്തോടുകൂടിയവനേ, കോടിജലപാതത്തിന്റെ മുഴ ക്കംപോലെയുള്ള ശബ്ദത്തോടുകൂടിയ സനാതനനേ വിജയിക്കുക. വന്‍ പ്രഭാ വലയങ്ങളാല്‍ ആവൃതമായ നക്ഷത്രസമൂഹത്തെ കൈയില്‍ വഹിക്കുന്ന പ്രഭാ മയനായുള്ളോവേ! ഇരുവായ്ത്തലകളാല്‍ ശത്രുക്കളെ അരിഞ്ഞു വീഴ്ത്തുന്ന മൂര്‍ച്ചയേറിയ വാള്‍ വായില്‍ വഹിച്ചിരിക്കുന്നവനേ! ജയിക്കുക. ന്യായാധിപാ അങ്ങയുടെ ശരീരപ്രദര്‍ശനത്താല്‍ തന്നെ മായാവിമോഹങ്ങളെല്ലാം പേടിച്ചോടും. സഭാമണവാട്ടിയുടെ പ്രേമസ്വരൂപനായ നാഥാ! എന്റെ ദുഃഖങ്ങളെല്ലാം മാറ്റി എന്നെ ആശിര്‍വദിക്കണമേ.


 Download pdf
57387581 Hits    |    Powered by Oleotech Solutions