Search Athmeeya Geethangal

33. സ്തോത്രം ശ്രീ മനുവേലനേ മമ  
Lyrics : K V Simon, Edayaranmula
സ്തോത്രം ശ്രീ മനുവേലനേ മമ ജീവനേ മഹേശനേ!
 
1   പാര്‍ത്തലത്തില്‍ പരിശ്രയമായ്
     പാരില്‍ വന്ന നാഥനെ മമ ജീവനേ മഹേശനേ!
 
2   ആദിപിതാ-വോതിയതാം
     ആദിവേദനാദമേ! മമ ജീവനേ മഹേശനേ!
 
3   മാനവസ-മ്മാനിതനേ      
     മാനനീയരൂപനേ മമ ജീവനേ മഹേശനേ!
 
4   സാദരമാ-ദൂതഗണം
     ഗീതം പാടിവാഴ്ത്തിടും മമ ജീവനേ മഹേശനേ!
 
5   ജീവകൃപാ-ജലം ചൊരിയും
     ജീവവര്‍ഷമേഘമേ മമ ജീവനേ മഹേശനേ!
 
6   സ്വന്ത രക്തം ചിന്തിയെന്നെ
     ഹന്ത! വീണ്ടെടുത്തതാല്‍ മമ ജീവനേ മഹേശനേ!
 
7   രാജസുതാ! പൂജിതനേ
     രാജരാജനേശുവേ മമ ജീവനേ മഹേശനേ!
 
8   താവകമാം നാമമഹോ
     ഭാവനീയമാം സദാ മമ ജീവനേ മഹേശനേ!     
 

പാര്‍ത്തലം-ഭൂമി, പരിശ്രയം-ആശ്രയം (അഭയസ്ഥാനം) പാര്‍-ഭൂമി, മാനനീയരു പന്‍ംമാനിക്കുന്ന രൂപത്തോടുകൂടിയവന്‍, സാദരം-ആദരവോടുകൂടി, വര്‍ഷം-മഴ, മര്‍ത്ത്യജന്‍-മനുഷ്യപുത്രന്‍, താവകം-നിന്റേത്‌, ഭാവനീയം-ശ്രേഷ്ഠം.

എന്റെ ജീവനായ മനുവേലാ! മഹേശാ! സ്തോത്രം. മനുഷ്യര്‍ക്കായി ഭുമി യിലേക്കൂവന്ന നാഥാ, പിതാവായ ദൈവം ഉച്ചരിച്ച ആദിവേദധ്വനിയായ മഹേ ശാ, മനുഷ്യരാല്‍ സമ്മാനിക്കപ്പെടുന്നവനേ, മാനിക്കപ്പെടുന്നരൂപത്തോടു കൂടി യവനേ, സ്വര്‍ഗ്ഗിയദൂതന്മാര്‍ ആദരവോടുകൂടി, ഗീതം പാടി വാട്ത്തുന്നവനേ ജീവകൃപയാകുന്ന ജലം ചൊരിയുന്ന ജീവവര്‍ഷമേഘമേ (ജീവജലം ചൊരിയുന്ന ജീവവര്‍ഷത്തിന്റെ മേഘം); സ്വന്ത രക്തം ചൊരിഞ്ഞ്‌ എന്നെ അത്ഭുതകരമായി വീണ്ടെടുത്തവനേ, മനുഷ്യമക്കളായ ഭൃത്യര്‍ക്ക്‌ നിത്യജീവന്‍ ഏകിയവനേ, അവിടുത്തെ നാമം എന്നും മഹനീയമാണ്‌. മഹേശാ സ്തോത്രം.


 Download pdf
57387236 Hits    |    Powered by Oleotech Solutions