Search Athmeeya Geethangal

937. അന്നാളിലെന്തൊരാനന്ദം! ഓ 
Lyrics : M E Cherian, Madurai
അന്നാളിലെന്തൊരാനന്ദം! ഓ-ഓ യേശു
വീണ്ടും വരുന്നോരന്നാളിലെന്തൊരാനന്ദം!
ദൈവജനത്തിന്നന്നാളിലെന്തൊരാനന്ദം! ഓ-ഓ യേശു
വീണ്ടും വരുന്നോരന്നാളിലെന്തൊരാനന്ദം!
 
2   പോയതുപോലെ നമ്മുടെ നായകന്‍ വരും
     നാം ചെയ്ത വേലകള്‍ക്കെല്ലാം പ്രതിഫലം തരും
     ഓ-ഓ സ്തോത്രം പാടുമെല്ലാവരും-
 
3   ഭിന്നത തീരും ഒന്നായ് വിശുദ്ധര്‍ ചേരും
     ഖിന്നത മാറും തീരാവിനകള്‍ തീരും
     ഓ-ഓ എല്ലാ കണ്ണീരും തോരും-
 
4   വിശുദ്ധഗണങ്ങള്‍ ഒന്നായി മന്നില്‍ വന്നിടും
     അശുദ്ധി നീക്കി നന്നായി നമ്മള്‍ വാണിടും
     ഓ-ഓ പേയിന്‍ സേനകള്‍ കേണീടും-
 
5   മരുവില്‍ വിരിയും പുത്തന്‍ പനിനീര്‍ മലര്‍കള്‍
     ധരയില്‍ മുഴങ്ങുമെങ്ങും ദൈവിക സ്തുതികള്‍
     ഓ-ഓ ദിവ്യ സന്തോഷധ്വനികള്‍-
 
6   നമ്മള്‍ക്കൊരുക്കിയ നല്ലൊരു നവനഗറില്‍
     എന്നും എന്നും വാഴും സീയോന്‍ പുരിയില്‍
     ഓ-ഓ ജീവനായകന്നരികില്‍-                 

 Download pdf
53982267 Hits    |    Powered by Oleotech Solutions