Search Athmeeya Geethangal

962. ജഗന്നാഥനേശു രാജന്‍ വരു 
Lyrics : T K Samuel, Elanthur
ജഗന്നാഥനേശു രാജന്‍ വരുമേ
ശുഭയുഗം തുടര്‍ന്നീടുമാറാകുമേ
പോം ദുഷ്ടാത്മസേനകള്‍ നിശ്ശേഷമായ്
ഭൂവില്‍ രാജരാജനായ് താന്‍ വാഴുമേ
 
1   ആദിയില്‍ ദൈവം ആദമോടോതി
     നീ വാഴ്ക ഭൂമിയാസകലം-ഓ
     ആദമന്നതിനെയവഗണിച്ചതിനാല്‍
     ശാപം കലര്‍ന്നു പാരഖിലം
     എന്നാല്‍ ക്രിസ്തേശു വിടുവിച്ചു ഭൂമിയെ
     ദൈവം ഉദ്ദേശിച്ചതുപോലെയാക്കുമേ
     പോം ദുഷ്ടാത്മസേനകള്‍ നിശ്ശേഷമായ്
     ഭൂവില്‍ രാജരാജനായ് താന്‍ വാഴുമേ-
 
2   എന്തൊരുല്ലാസം പൂണ്ടൊരു വാസം
     കൈവന്നിടും തന്നാളുകളില്‍
     ഇന്നു ഭൂവാസം തന്ന പ്രയാസം
     ഒന്നാകെ പോമന്നാളുകളില്‍
     മന്നില്‍ സ്വര്‍ലോക സുഖമാര്‍ക്കുമേകുമേ
     തന്നില്‍ സര്‍വ്വാധികാരവുമാകുമേ
     പോം ദുഷ്ടാത്മസേനകള്‍ നിശ്ശേഷമായ്
     ഭൂവില്‍ രാജരാജനായ് താന്‍ വാഴുമേ-                         

 Download pdf
53982165 Hits    |    Powered by Oleotech Solutions