Search Athmeeya Geethangal

985. കാത്തു കാത്തേകനായ് നി 
1   കാത്തു കാത്തേകനായ് നിന്‍ വരവോര്‍ത്തു ഞാന്‍
     നാളെത്ര നീക്കിയെന്‍ യേശുദേവാ
     കാണും പ്രപഞ്ചമോ മാറുമെന്നാകിലും
     മാറാത്ത വാക്കു നീ തന്നതല്ലോ-
 
2   സംസാരസാഗരേ നീന്തി നീന്തി ഞാന്‍
     സന്താപത്താലുഴന്നീടുന്നയ്യോ
     സന്തോഷമേകുവാന്‍ നിന്‍കൂടെ വാഴുവാന്‍
     സൗന്ദര്യ പൊന്‍മുഖം കണ്ടിടുവാന്‍-
 
3   സ്വന്തമായൊന്നുമേ കാണുവാനില്ലിതില്‍
      സ്വന്തമായ് നീ മതി യേശുദേവാ
      ബന്ധുക്കൾ മിത്രരും അന്ത്യസമയമേ
      പിന്തിരിഞ്ഞീടുമാ ശോകരംഗം-
 
4   ആശ്വാസമേകുക വിശ്വാസനായക
     നശ്വരനാടകമാണീ ലോകം
     ആശിഷമേകുക എന്‍ശ്വാസം പോംവരെ
     നിന്‍ഗാനം പാടുവാന്‍ ശക്തി നല്‍ക-               

 Download pdf
51458272 Hits    |    Powered by Oleotech Solutions