Lyrics : M E Cherian, Maduraiമരണമേ വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?
എന്നേശു മരണത്തെ ജയിച്ചു തനിക്കു
സ്തുതി ഹല്ലേലുയ്യാ!
1 തന്‍ക്രൂശില്‍ ഞാനും ഹാ! മരിച്ചു-നിത്യമാം
ജീവന്‍ കൈവരിച്ചു-തന്നില്‍ ഞാന്‍
സര്‍വ്വവും ലയിച്ചു ഹല്ലേലുയ്യാ-
2 എന്‍ ജീവന്‍ ക്രിസ്തുവില്‍ ഭദ്രം -മനമേ
പാടുക സ്തോത്രം-എന്നഭയം
തന്‍കൃപമാത്രം ഹല്ലേലുയ്യാ-
3 പ്രത്യാശയറ്റവരെപ്പോല്‍ അല്ല നാം
ക്രിസ്തുവില്‍ മരിപ്പോര്‍ ഉയിര്‍ക്കും
താന്‍ വരുമപ്പോള്‍ ഹല്ലേലുയ്യാ-
4 സ്വര്‍ലോക കാഹളം ധ്വനിക്കും- മരിച്ചോ
രക്ഷണമുയിര്‍ക്കും തന്‍തേജ-
സ്സക്ഷയം ധരിക്കും ഹല്ലേലുയ്യാ-
6 എന്‍ ദേഹം മണ്മയമെന്നാല്‍ ഇനിയും
താന്‍ വരുമന്നാള്‍-വിളങ്ങും
തേജസ്സില്‍ നന്നായ് ഹല്ലേലുയ്യാ-

Download pdf