Search Athmeeya Geethangal

1007. പ്രിയന്‍ വരും നാളിനിയ 
Lyrics : Charles John, Ranny
പ്രിയന്‍ വരും നാളിനിയധികമില്ല
സീയോന്‍ പുരം നമുക്കിനിയകലമല്ല
 
1   ഓട്ടം തികച്ചു നാമക്കരെ നാട്ടില്‍
     ഒട്ടും കണ്ണുനീരില്ലാത്ത വീട്ടില്‍
     ഒരു നാളില്‍ നാമണഞ്ഞിടുമ്പോള്‍
     ഓടിപ്പോയിടും വിനകളെല്ലാം-
 
2   അവന്നായിന്നു നിന്ദകള്‍ സഹിച്ചും
     അപമാനങ്ങള്‍ അനുഭവിച്ചും
     അവന്‍ വേലയില്‍ തുടര്‍ന്നിടുന്നു
     അന്നുതരും താന്‍ പ്രതിഫലങ്ങള്‍-
 
3   ഇരുളാണിന്നു പാരിതിലെങ്ങും
     ഇവിടില്ലൊരു സമാധാനവും
     പരനേശുവിന്‍ വരവെന്നിയേ
     പാരില്‍ നമുക്കു വേറാശയില്ല-
 
4   അന്ത്യനാളുകളാണിതെന്നറിഞ്ഞ്
     ആദ്യസ്നേഹത്തില്‍ നമുക്കിനിയും
     തിരുനാമത്തിന്‍ മഹിമകള്‍ക്കായ്
     തീരാം താന്‍ പാരില്‍ തരും നാളുകള്‍-             

 Download pdf
47318573 Hits    |    Powered by Oleotech Solutions