Search Athmeeya Geethangal

1019. കുഞ്ഞാട്ടിന്‍ തിരുരക്തത്തില്‍  
Lyrics : M K Varghese, Edayaranmula
1   കുഞ്ഞാട്ടിന്‍ തിരുരക്തത്തില്‍ ഞാന്‍ ശുദ്ധനായ്തീര്‍ന്നു
     തന്‍ചങ്കിലെ ശുദ്ധരക്തത്താല്‍ ഞാന്‍ ജയം പാടിടും
     മഹത്ത്വം രക്ഷകാ സ്തുതി നിനക്കെന്നും
     ചേറ്റില്‍നിന്നെന്നെ നീ വീണ്ടെടുത്തതിനാല്‍
     സ്തുതിക്കും നിന്നെ ഞാന്‍ ആയുസ്സിന്‍ നാളെല്ലാം
     നന്ദിയോടടിവണങ്ങും
 
2   ആര്‍പ്പോടു നിന്നെ ഘോഷിക്കും ഈ സീയോന്‍ യാത്രയില്‍
     മുമ്പോട്ടു തന്നെ ഓടുന്നു എന്‍ വിരുതിനായി
     ലഭിക്കും നിശ്ചയം എന്‍ വിരുതെനിക്ക്
     ശത്രുക്കള്‍ ആരുമേ കൊണ്ടുപോകയില്ല
     പ്രാപിക്കും അന്നു ഞാന്‍ രാജന്‍കൈയില്‍നിന്നു
     ദൂതന്മാരുടെ മദ്ധ്യത്തില്‍
 
3   എന്‍ ഭാഗ്യകാലമോര്‍ക്കുമ്പോള്‍ എന്നുള്ളം തൂകുന്നു
     ഈ ലോകസുഖം തള്ളി ഞാന്‍ ആ ഭാഗ്യം കണ്ടപ്പോള്‍
     നിത്യമാം രാജ്യത്തില്‍ അന്നു ഞാന്‍ പാടിടും
     രാജന്‍ മുഖം കണ്ടു എന്നും ഞാന്‍ ഘോഷിക്കും
     രക്തത്തിന്‍ ഫലമായ് വാഴുമേ സ്വര്‍ഗ്ഗത്തില്‍
     കോടികോടി യുഗങ്ങളായി
 
4   മനോഹരമാം സീയോനില്‍ ഞാന്‍ വേഗം ചേര്‍ന്നിടും
     എന്‍ക്ലേശമാകെ നീങ്ങിപ്പോം അവിടെ എത്തുമ്പോള്‍
     നിത്യമാം സന്തോഷം പ്രാപിക്കും അന്നു ഞാന്‍
     എന്‍ശത്രുവിന്നത് എടുപ്പാന്‍ പാടില്ല
     ആനന്ദം കൂടിടും സാനന്ദം പാടിടും
     ശ്രീയേശു രാജന്‍ മുമ്പാകെ-            

 Download pdf
51458404 Hits    |    Powered by Oleotech Solutions