Lyrics : M E Cherian, Maduraiരീതി: വാഴ്ത്തിടുമേ വാഴ്ത്തി
കാണാമിനീ കാണാമിനീ-യെന്നാനന്ദമാമെന്നേശുവിനെ
കാണും ഞാനിനി
1 ആണിയെനിക്കായ് തുളച്ച തന്നിരു പാണികള്‍ മുത്തിടുവാന്‍
കണ്ണീരെനിക്കായൊലിച്ച നിന്‍മുഖം കണ്ടു നിന്നീടുവാന്‍
കാത്തു കാത്തു പാര്‍ത്തിടുന്നു ഞാന്‍
കാന്താ വരുവാന്‍ കാലമാകുമോ!
2 വീഴ്ചഫലമാം ശാപം തന്‍റെ വാഴ്ചയില്‍ തീര്‍ന്നിടുമേ
താഴ്ചയുള്ളെന്‍ ദേഹമെന്നു തീര്‍ച്ചയായ് മാറും
കാത്തു കാത്തു പാര്‍ത്തിടുന്നു ഞാന്‍
കാന്താ വരുവാന്‍ കാലമാകുമോ!
3 ഇന്നു മന്നില്‍ പാര്‍ക്കും നാള്‍കള്‍ എന്നു ഖിന്നതയാം
വന്നു പരമനവന്‍ പുതിയ വീട്ടില്‍ ചേര്‍ത്തിടുമോ
കാത്തു കാത്തു പാര്‍ത്തിടുന്നു ഞാന്‍
കാന്താ വരുവാന്‍ കാലമാകുമോ!-

Download pdf