Search Athmeeya Geethangal

1039. കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീർ  
Lyrics : Wison Chennanattil, Chengannur
1   കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീർ സാരമില്ല
     നിത്യതേജസ്സിന്‍ ഘനമോര്‍ത്തിടുമ്പോള്‍
     നൊടിനേരത്തേക്കുള്ള കഷ്ടങ്ങള്‍ സാരമില്ല
 
2   പ്രിയന്‍റെ വരവിന്‍ ധ്വനി മുഴങ്ങും
     പ്രാക്കളെപോലെ നാം പറന്നുയരും
     പ്രാണന്‍റെ പ്രിയനാം മണവാളനില്‍
     പ്രാപിക്കും സ്വര്‍ഗ്ഗീയ മണിയറയില്‍
 
3   മണവാളൻ വരും വാനമേഘത്തിൽ
     മയങ്ങാൻ ഇനിയും സമയമില്ല
     മദ്ധ്യാകാശത്തിങ്കൽ മഹൽ ദിനത്തിൽ
     മണവാട്ടിയായി നാം പറന്നുപോകും
 
4   ജാതികൾ ജാതികളോടെതിർത്തിടുമ്പോൾ
     ജഗത്തിൻ പീഡകൾ പെരുകിടുമ്പോൾ
     ജീവിത ഭാരങ്ങൾ വർദ്ധിച്ചിടുമ്പോൾ
     ജീവന്റെ നായകൻ വേഗം വന്നിടും
 
5   യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും
     യുദ്ധത്തിന്‍ ശ്രുതിയും കേള്‍ക്കുന്നില്ലയോ
     യിസ്രയേലിന്‍ ദൈവം എഴുന്നള്ളുന്നേ
      യേശുവിന്‍ ജനമേ ഒരുങ്ങുക നാം-                              

 Download pdf
47315832 Hits    |    Powered by Oleotech Solutions