Search Athmeeya Geethangal

1070. വല്ലഭനാം മശിഹാ വരുമ 
Lyrics : Philip K Andrews, Puthuppalli
1   വല്ലഭനാം മശിഹാ വരുമല്ലോ
     അല്ലലെല്ലാം അശേഷം തീരുമല്ലോ
     ഹല്ലേലുയ്യാ വാഴ്ത്തിപ്പാടാം തുല്യമില്ലാ നാമം 
     വാഴ്ത്താം ആമോദമായി ആമോദമായി-
 
2   രോഗം ശോകം ദുഃഖം ഭാരം എല്ലാം മാറുന്ന
     നല്ല ദിനം നോക്കി നോക്കി വസിച്ചിടുന്നേ
     ആശയാല്‍ വസിച്ചിടുന്നേ-
     ഓരോ ഓരോ ദിനങ്ങളും കഴിഞ്ഞിടുമ്പോള്‍
     കര്‍ത്തന്‍ വരുന്ന നാളതും അടുത്തിടുന്നേ-
 
3   മഹാരാജന്‍ വാണിടുന്ന ദിനങ്ങളോര്‍ത്താല്‍
     മരുഭൂവിന്‍ വാസമേതും നിസ്സാരമെന്ന്
     എണ്ണുന്നേ നിസ്സാരമെന്ന്-
     ഈ ലോകത്തിന്‍ ചിന്താകുലം ലേശമില്ലാതെ
     പ്രത്യാശയാല്‍ ആനന്ദത്താല്‍ നിറഞ്ഞിടുന്നേ-
 
4   വേഗം വരാമെന്നുരച്ച അരുമനാഥന്‍
     മേഘത്തേരില്‍ മാലാഖ-
     മാരകമ്പടിയായ് വരുമേ അരുമനാഥന്‍
     ഗംഭീരനാദം കാഹളം ദൂതശബ്ദവും
     കേട്ടിടുമ്പോള്‍ നൊടിയിടെ ഞാനും പറക്കും-

 Download pdf
47315696 Hits    |    Powered by Oleotech Solutions