Search Athmeeya Geethangal

1074. ജീവിതത്തോണി സ്വര്‍ഗ്ഗ 
ജീവിതത്തോണി സ്വര്‍ഗ്ഗതീരം ചേരാന്‍ ചേരാന്‍
കാലമിനിയേറെയില്ല പാരില്‍ പാരില്‍
കണ്ടിടും പ്രിയന്‍റെ പൊന്നുമുഖത്തെ
പാടും ഞാന്‍ സ്തുതിഗീതങ്ങള്‍
 
1   ഇരുളെങ്ങും നിറയുന്ന ഇവിടുള്ള
     വാസത്തെ വിട്ടീടും ഒരു നാളില്‍ നാം
     പരലോകെ ചേര്‍ന്നിടും വാഴും
     എന്നാളും ആനന്ദം കൊണ്ടാടിടും-
 
2   കടലിന്‍ വന്‍ തിരയേറ്റു അലയാതെയെന്‍
     തോണി കരചേര്‍ക്കും കരുണാമയന്‍
     കഷ്ടങ്ങള്‍ തീര്‍ന്നിടും ദുഃഖം മാറിടും
      കര്‍ത്താവില്‍ ആനന്ദിക്കും-
 
3   എന്നേശു വന്നിടും എന്നേയും ചേര്‍ത്തിടും
     തന്‍സ്വന്തരാജ്യത്തിലായ്
     പ്രത്യാശയേറുന്നു കാന്തന്‍ കൂടെന്നും
     വാണിടാന്‍ സീയോന്‍ പുരേ-

 Download pdf
47315934 Hits    |    Powered by Oleotech Solutions