1 പ്രത്യാശയിന്‍ കിരണങ്ങളിതാ
ബയൂല തീരത്ത് കാണുന്നു ഞാന്‍
എന്‍പ്രാണപ്രിയന്‍റെ സന്നിധിയോ
അതെത്ര മോഹനം മോഹനമേ!! (2)
2 ഹാ! ശുഭതുറമുഖേ എത്തിടും ഞാന്‍
വാഴും ഞാനവനോട് ചാരെ എന്നും
അപധാനമെപ്പോഴും കീര്‍ത്തിച്ചിടും
നിത്യത മുഴുവനും നിന്‍ചാരെ ഞാന്‍
3 നീ തന്നോരു മണ്‍കൂടാരമിതാ
നിന്‍സന്നിധൗ ഞാന്‍ ഇന്നേകിടുന്നേ
നീ തരുന്നോരു വിണ്‍ഗേഹമതോ
വര്‍ണ്ണ്യമല്ലതിന്‍ മഹത്വമതും!!
4 ചൂടിടുവാന്‍ ഞാന്‍ വെമ്പിടുന്നേ നിന്‍
പൊന്‍കിരീടങ്ങളെന്‍ ശിരസ്സില്‍
ഏറ്റിടുവാന്‍ ഞാനും വെമ്പിടുന്നേ
നിന്‍ മാധുര്യമേറും ചുംബനങ്ങള്‍ !!
5 സ്നേഹതീരമതില്‍ വീശിടുന്നേ
എന്‍പ്രാണപ്രിയന്‍റെ നല്‍സുഗന്ധം
പുല്‍കിടുവാന്‍ ഞാനും വെമ്പിടുന്നേ
എനിക്കായ് പിളര്‍ന്ന പാറയില്‍!!-

Download pdf