Lyrics : K V Simon, Edayaranmulaമാനുവേല്‍ മനുജസുതാ!-നിന്‍റെ
മാനമേറും തൃപ്പദങ്ങള്‍ വണങ്ങി ഞങ്ങള്‍
മംഗളമോതിടുന്നിതാ-നിത്യം
മഹിമയുണ്ടായിടട്ടെ നിനക്കു നാഥാ!
1 ഏദനിലാദിമനുജര്‍-ചെയ്ത
പാതകം പരിഹരിപ്പാന്‍ ഭൂതലേ വന്നു
ക്രൂശതില്‍ മരിച്ചുയിര്‍ത്ത-നിന്‍റെ
പേശലമാം ചരിതമെന്തതി വിപുലം!-
2 വന്‍പരുമനുനിമിഷം-പാടി
കുമ്പിടുന്ന ഗുണമെഴുമധിപതിയെ
ചെമ്പകമലര്‍ തൊഴുന്ന പാദമന്‍പിനോടെ
നമിക്കുന്നു നമിക്കുന്നിതാ-
3 നീചരായ് ഗണിച്ചിരുന്ന-പേത്ര
നാദിയായ ധീവരരെ ദിവ്യകൃപയാല്‍
ശേഷി കൊണ്ടലങ്കരിച്ചു-പരം
പ്രേഷണം ചെയ്തവനിയില്‍ ഗുരുക്കളായ് നീ-
4 വന്ദനം പരമഗുരോ! നിന്‍റെ
നന്ദനീയമാം ഗുണങ്ങളുരപ്പതാമോ?
ചന്ദനം പുഴുകിവയെക്കാളും
തോന്നിടുന്നു നിന്‍ചരിതം സുരഭിയായി
5 അല്‍പ്പമാമുപകരണം-കൊണ്ടു
നല്‍പെഴുന്ന മഹത്തായ വേലകള്‍
ശില്‍പികള്‍ക്കുടയവനേ! നീയേചില്‍പ്പു-
രുഷന്‍ ചിരന്തന! നമസ്കാരം ചെയ്യും-
6 കഷ്ടതയുടെ നടുവില്‍ - ഞങ്ങള്‍
പെട്ടുഴന്നു വലയുന്നുണ്ടാകയാല്‍ ദേവാ!
തൊട്ടു നിന്നോമനക്കൈയാല്‍-പരം
ചുട്ടുനീറും മനസ്സിനെ തണുപ്പിക്കണേ
7 സ്ഫീതമാം കരിമുകിലേ!-സാധു
ചാതകങ്ങളാണു ഞങ്ങള്‍ നീ തരുന്നൊരു
ശീകരമനുഭവിച്ചു-സര്‍വ്വ
ശോകവും ശമിപ്പിക്കുവാന്‍ കൃപ ചെയ്യണേ-
8 ആശയുമനുസൃതിയും-സ്നേഹ
പാശബന്ധം വിനയവും വിമലതയും
ദാസരില്‍ വളര്‍ത്തണമേ-നിത്യം
യേശുനാഥാ! നമസ്കാരം, നമസ്കാരമേ.

Download pdf