1 ക്രിസ്തുവിന്‍ സേനാവീരരേ! ഉയര്‍ത്തിടുവിന്‍ കൊടിയെ
ധീരരായ് പോരാടിടാം-കര്‍ത്തന്‍ വേല ചെയ്തിടാം
ജയഗീതം പാടി ഘോഷിക്കാം-പോക നാം
പോക നാം ക്രിസ്തുവിന്‍റെ പിമ്പേ പോക നാം
2 സത്യപാത കാട്ടിത്തന്നിടും
നീതിമാര്‍ഗ്ഗമോതിത്തന്നിടും
ക്രൂശിന്‍റെ സാക്ഷിയായ് ധീരപടയാളിയായ്
ക്രിസ്തുവിന്നായ് യുദ്ധം ചെയ്തിടാം-
3 കണ്ണുനീര്‍ തുടച്ചു നീക്കിടും
ആശ്രിതര്‍ക്കാലംബമേകിടും
ജീവനെ വെടിഞ്ഞു ലോകം ഇമ്പം വെറുത്തു
ക്രിസ്തുവിന്നായ് പോര്‍ ചെയ്തിടുക-
4 പാപികള്‍ക്കു രക്ഷയേകിടും
രോഗികള്‍ക്കു സൗഖ്യം നല്‍കിടും
പാപത്തെ വെറുത്തും തന്‍ഹിതം നാം ചെയ്തും
രക്ഷകന്‍റെ പിമ്പേ പോയിടാം-

Download pdf