Lyrics : T K Samuel, Elanthurസുവിശേഷം അതു ജയിക്കുമേ,
അതു ജയിക്കുമേ എന്നും ജയിക്കുമേ
1 പോകുവിന്‍ നിങ്ങള്‍ എന്‍സുവിശേഷം
ഓതിടുവാനായ് ലോകമശേഷം
യേശുനാഥനീ സന്ദേശം ഏകുകയാല്‍ പോക നാം-
2 കാല്‍വറി മലയില്‍ കൈവന്ന വിജയം
കാഹളനാദം മുഴക്കി സമ്മോദം യെരിഹോവിന്‍
നേരേയുള്ള പോരിന്നായി പോയിടാം-
3 ഏറുന്നു ദുരിതം ധരയിലെന്നതിനാല്‍
യേശുവിന്‍ വരവു വേഗമെന്നറിയാം ദാസരായ്
തന്‍വേലയില്‍ പ്രവാസകാലം പാര്‍ത്തിടാം-
4 മന്നിതിലിതിനെതിരധികമുണ്ടാകും
ഒന്നിലും നാം ഭയന്നിടുക വേണ്ട സൈന്യനാഥന്‍
കൂടെയുണ്ട് മുന്നിലായി നിര്‍ണ്ണയം-
5 പ്രതിനിധിസേവ തുടരാമിന്നാളില്‍
പ്രതിഫലമിതിനുണ്ടധികമന്നാളില്‍
പ്രാണനാഥന്നായ് നമുക്കു പ്രാണനും ത്യജിച്ചിടാം-

Download pdf