Search Athmeeya Geethangal

1091. ആരെ ഞാനിനിയയ്ക്കേണ്ടു 
Lyrics : M E Cherian, Madurai
ആരെ ഞാനിനിയയ്ക്കേണ്ടു? ആരു നമുക്കായ് പോയിടും
കര്‍ത്താവിന്‍റെ ചോദ്യം കേട്ടുത്തരമടിയന്‍ പറയുന്നു
ആരേ ഞാനിനിയയ്ക്കേണ്ടു ?
 
നിന്നടിയന്‍ ഞാ-നടിയാനെ നീ 
അയയ്ക്കേണമേ
 
1   കാടുകളെ പല നാടുകളോ
     വീടുകളോ തെരുവീഥികളോ
     പാടുപെടാം ഞാനെവിടെയും നീ
     കൂടെവന്നാല്‍ മതി, പോകാം ഞാന്‍-
 
2   കോടാകോടികളുണ്ടല്ലോ
     ക്രിസ്തുവിന്‍ നാമം കേള്‍ക്കാത്തോര്‍
     തേടാനാളില്ലാത്തവരെ 
     നേടാന്‍ പോകാം ഞാനുടനെ-
 
3   പോകാന്‍ കാലിനു ബലമായും
     പറയാന്‍ നാവിനു വാക്കായും
     വഴികാട്ടുന്ന വിളക്കായും
     വരുമല്ലോ നീ പോകാം ഞാന്‍
 
4   നാളുകളെല്ലാം തീരുമ്പോള്‍
     നിത്യതയുദയം ചെയ്യുമ്പോള്‍
     വേലകള്‍ ശോധന നീ ചെയ്കേ
     വെറുകൈയോടു ഞാന്‍ നില്‍ക്കല്ലേ-     

 Download pdf
56512964 Hits    |    Powered by Oleotech Solutions