1113. പോയിടാം നമുക്കു ദൈവജ
Lyrics : A K Wison, Poovanchiraപോയിടാം നമുക്കു ദൈവജനമേ യേശുവിന്‍ നാമത്തില്‍ പോയിടാം
ജീവന്‍ തന്നു വീണ്ടെടുത്ത നാഥനെ ലോകമെങ്ങും ഘോഷിക്കാന്‍ പോയിടാം-
1 എത്രയോ ആയിരങ്ങളിന്നിഹേ പാപത്താല്‍ അന്ധരായ് മേവുന്നു
രക്ഷയിന്‍ വഴിയവര്‍ക്കു ചൊല്ലുവാന്‍ പോയിടേണ്ടവര്‍ നമ്മളല്ലയോ-
2 അന്ധകാരം ഭൂമിയെ മൂടുവാന്‍ കാലമേറെയില്ലെന്നു നാം ഓര്‍ക്കുക
കാലമൊട്ടും പാഴിലാക്കിടാതെ നാം പോയിടാം യേശുവെ ഘോഷിക്കാന്‍
3 നാഥന്‍ താന്‍ വരുന്നതിന് മുന്നമേ മന്നിലെ വേല നമ്മള്‍ തീര്‍ത്തിടാം
വന്നു നമ്മെച്ചേര്‍ത്തു താന്‍ പ്രതിഫലം തന്നിടുന്ന നാളിനായൊരുങ്ങിടാം-

Download pdf