രീതി : രക്ഷിതാവിനെ കാൺക പാപി
1 പരമാനന്ദമനുഭവിപ്പാന്‍ വരുവിന്‍ നരരേ! വിരഞ്ഞോടി നിങ്ങള്‍
2 പരമോന്നതനേശുവിതാ! അരികില്‍ വരുവാനുരചെ-യ്തിടുന്നു
3 പരിശുദ്ധാമാമീ വചനം ഒരു കാലത്തിലും വരികില്ല ഭേദം-
4 അരികില്‍ വരുമാരെയുമേ പിരിയാതെയെന്നും കരുതിടുമവന്‍-
5 പരമോന്നത വാക്യമിതാ ശരിയായ് നിന്നോടി-ന്നുരചെയ്തിടുന്നു
6 തിരുസന്നിധി ചേര്‍ന്നു നിന്‍റെ പരമാര്‍ത്ഥമെല്ലാം പറഞ്ഞിടുക നീ-
7 ഒരു മാത്രയും പാര്‍ത്തിടാതെ വെറുത്തേറ്റു പറഞ്ഞൊഴിഞ്ഞിടു പാപം-
8 തിരുച്ചോരകൊണ്ടാശു നിന്‍റെ പെരിയതാം പാപം കഴുകിടുമവന്‍-
Download pdf