Search Athmeeya Geethangal

1128. ഒന്നു നോക്കൂ! കാല്‍വറിയില്‍  
Lyrics : K Daniel Williams, Kochi
ഒന്നു നോക്കൂ! കാല്‍വറിയില്‍ ജീവന്‍ ലഭ്യമായിടും
യേശുനാഥന്‍ ജീവനറ്റ പാപികള്‍ക്കായ് തൂങ്ങുന്നു
 
1   യേശു നിന്നെ സ്നേഹിച്ചല്ലോ കാല്‍വറിയില്‍ നിണം ചിന്തി
     ആശു നിന്‍റെ പാപം പോക്കാന്‍ ഈശപുത്രന്‍ മൃതിയേറ്റു
 
2   പ്രാര്‍ത്ഥനയോ അനുതാപമോ കണ്ണുനീരോ വില പോരാ-
     ക്രൂശിലൊഴുക്കിയ രക്തം വേണം നിന്‍റെ പാപം പോക്കിടാന്‍-
 
3   യേശുവേറ്റ മുറിവുകള്‍ നിന്നെ സൗഖ്യമാക്കാന്‍ മതിയല്ലോ-
     നീതിവസ്ത്രം അണിയിക്കാനായ് നഗ്നനായ് താന്‍ ക്രൂശിന്മേല്‍
 
4   യേശു നല്‍കും നിത്യജീവന്‍ സ്വീകരിക്കൂ അതിവേഗം
     മരണം നീങ്ങി വിജയം കിട്ടി നിത്യം വാഴാമവന്‍ കൂടെ-
 
5   ഏകനോട്ടം ജീവന്‍ നല്‍കും പാപി നീതിമാനാകും
     യേശുവെപ്പോല്‍ രൂപം പൂണ്ടു ദേവസുതനായ് തീരും നീ-

 Download pdf
51458284 Hits    |    Powered by Oleotech Solutions