Search Athmeeya Geethangal

1133. പുത്രനില്‍ വിശ്വസിക്കുന്നെല്ലാ 
Lyrics : V Nagel, Germany
രീതി: സ്തുതിപ്പിന്‍ സ്തുതിപ്പിന്‍
         
പുത്രനില്‍ വിശ്വസിക്കുന്നെല്ലാവനും
നിത്യജീവനുണ്ട്-പുത്രനില്‍ വിശ്വസിക്കുന്നെല്ലാവനും
സത്യമാം ദൈവത്തിന്‍ വചനം കേള്‍ക്കുവിന്‍
മര്‍ത്യരാം നിങ്ങളെല്ലാവരും ശ്രദ്ധിപ്പിന്‍!
 
1   വിശ്വസിക്കുന്നവന്‍ പാപത്തിന്‍ശാപത്താല്‍
     അഗ്നിക്കടലില്‍ വീണു നശിച്ചുപോകാതെന്നേക്കും ജീവിപ്പാന്‍
     ദൈവം സ്നേഹിച്ചു ലോകത്തെ രക്ഷിപ്പതിന്നായ് തന്‍ പുത്രനെ അയച്ചു
     ശിക്ഷിച്ചു പാപത്തെ അവന്‍റെ ജഡത്തില്‍-
 
2   മരണനിഴലില്‍ കിടക്കും ഭൂമിമേല്‍
     ഒരു വെളിച്ചവുമൊരു കരയും കണ്ടിടാതുള്ള മാനുഷര്‍
     വീണ്ടും ആശ്വസി-പ്പതിന്നായ് പരമദാതാവു ജീവന്‍റെ വെളിച്ചം
    കരുണയാലെയുദിപ്പിച്ചു നമുക്ക്-
 
3   മരണമേ നിന്നെ പേടിക്കുന്നില്ല ഞാന്‍, നിന്നെ ജയിച്ച യേശു
     ശരണം എനിക്കു, ഹരണം നി-നക്കും- അവന്‍ എനിക്കും ജീവന്‍ 
     തരുവാന്‍ ദൈവത്തിന്‍ വലഭാഗത്തു       
     ഭരണം ചെയ്യുന്നു സര്‍വ്വാധികാരിയായ്-                     

 Download pdf
51458454 Hits    |    Powered by Oleotech Solutions