Search Athmeeya Geethangal

1136. അന്‍പോടെ യേശു വിളിക്കുന്നു 
Lyrics : K Daniel Williams, Kochi
1   അന്‍പോടെ യേശു വിളിക്കുന്നു നിന്നെ
     എന്നെയും നിന്നെയും താന്‍ വിളിപ്പൂ
     ശ്രീയേശു രക്ഷകന്‍ ദീര്‍ഘക്ഷമയോടെ
     എന്നെയും നിന്നെയും കാത്തിരിപ്പൂ
 
2   പാപത്തില്‍ മോദിക്കും മത്സനേഹിതാ!
     നീ പാപത്തെ വിട്ടുടനോടി വരൂ
     സ്നേഹമോടീശന്‍ വിളിക്കുന്നു നിന്നെ
     പാപീ! നീ ഓടിവാ! തന്നന്തികേ
 
3   ക്രൂശിലൊഴുകുന്ന ചെന്നിണം കാണ്‍ക
     പൊന്മുഖം വാടിത്തളരുന്നല്ലോ
     നിന്‍പാപമേശു വഹിച്ചില്ലയെങ്കില്‍
     എന്തിന്നവനീ വിധം മരിച്ചു?
 
4   യേശുവെ കര്‍ത്താവെന്നേറ്റു നീ ചൊല്‍ക
     വിശ്വസിച്ചിടുക തന്നുയിര്‍പ്പില്‍
     താഴ്മയോടീവിധമേറ്റു നീ ചൊന്നാല്‍
     തല്‍ക്ഷണം ദൈവകുമാരനാകും
 
5   യേശു നിനക്കായി കാത്തിരിക്കുന്നു
     വേഗമവന്‍ ചാരേ വന്നിടുക
     നിന്‍പാപമെല്ലാമവന്‍ പാദേയര്‍പ്പിച്ച്
     മോചിതനായി നീയാനന്ദിക്ക-     

 Download pdf
51489602 Hits    |    Powered by Oleotech Solutions