Search Athmeeya Geethangal

1146. യേശുവോ നിസ്തുല സ്നേഹസ്വ 
Lyrics : E I Jacob, Kochi
1   യേശുവോ നിസ്തുല സ്നേഹസ്വരൂപന്‍
     ക്ലേശിതര്‍ക്കാനന്ദമായ് തീര്‍ന്ന മഹേശന്‍
     വിശ്രുതമല്ലയോ തന്‍ ദയ സ്നേഹം
     ക്രൂശില്‍ പ്രകാശിച്ചിടുന്നായതശേഷം-
 
2   പാപവും ശാപവുമാകവേ പോക്കും
     ഹാ! പരമാനന്ദത്താല്‍ പൂരിതനാക്കും
     ശോഭനമാം നിജ മന്ദിരേ ചേര്‍ക്കും   
     ആപത്തൊഴിച്ചു ദിവ്യശക്തിയില്‍ കാക്കും-
 
3   ഏതൊരു പാപിയും തന്നുടെ ഘോര
     പാതകമോര്‍ത്തു ചുടു-   കണ്ണുനീര്‍ വാര്‍ത്തും
     ചേതസി നാഥനെ നമ്പിടുന്നേരം
     പ്രീതനായ് നല്‍കുമവന്‍ നൂതനജീവന്‍-
 
4   വിസ്മയനീയമാമിമ്മഹാ സ്നേഹം
     ഭസ്മമാക്കുന്നു മമ കശ്മലഭാവം വിസ്മരിക്കാതെ
     ഞാനീയുപകാരം സൂക്ഷ്മമായ്
     പ്രസ്താവിക്കും ശക്ത്യനുസാരം-                                              

 Download pdf
56486815 Hits    |    Powered by Oleotech Solutions