1 കാല്‍വറിയില്‍ നിന്‍റെ പേര്‍ക്കായ് തന്‍ജീവനെ വെടിഞ്ഞ
യേശുവിങ്കല്‍ വന്നിടുക പാപശാപം നീങ്ങുവാന്‍
ജീവിക്കുന്നു യേശു ജീവിക്കുന്നു നിനക്കായ് ജീവിക്കുന്നു
ഇന്നലെയും ഇന്നും മാറാത്തവനവന്‍ നിനക്കായ് ജീവിക്കുന്നു
2 നിന്നകൃത്യം നീക്കി ദിവ്യ ആശ്വാസം നല്‍കിടുമേ
നിന്‍റെ പേര്‍ തന്‍പുസ്തകത്തില്‍ നിര്‍ണ്ണയം ചേര്‍ത്തിടുമേ-
3 കുരുടര്‍ക്കവന്‍ കാഴ്ച നല്‍കും ചെകിടന്നു കേള്‍വി നല്‍കും
പക്ഷവാതം നീക്കുമവന്‍ ഭൂതത്തെ ശാസിക്കുമേ-
4 ആത്മീയജീവനില്‍ നിന്നെ നിത്യം നടത്തിടുമേ
തന്നോടനുരൂപനാക്കി നിന്നെ നിറുത്തിടുമേ-
5 ഇന്നുതന്നെ വന്നിടുക ഈ ദിവ്യരക്ഷയ്ക്കായി
തന്‍മൊഴികള്‍ നിന്‍ജീവിതം ധന്യമായ് മാറ്റിടുമേ-

Download pdf