കൃപയാലത്രേ ആത്മരക്ഷ
അതു വിശ്വാസത്താല്‍ നേടുക
വില കൊടുത്തു വാങ്ങുവാന്‍ സാദ്ധ്യമല്ല
അതു ദാനം ദാനം ദാനം
1 മലകള്‍ കയറിയാല്‍ കിട്ടുകയില്ല
ക്രിയകള്‍ നടത്തിയാല്‍ നേടുകയില്ല
നമ്പുകള്‍ നോമ്പുകള്‍ നേര്‍ച്ചകള്‍ കാഴ്ചകള്‍
ഇവയാലൊന്നും രക്ഷ സാദ്ധ്യമല്ല-
2 ഈ ലോകജീവിതത്തില്‍ നേടുക നിന്‍റെ മരണശേഷം
അവസരങ്ങളില്ല സോദരാ നരകശിക്ഷയില്‍
നിന്നു വിടുതല്‍ നേടുവാന്‍
ഇന്നു വരിക രക്ഷകന്‍റെ സന്നിധേ-
3 രക്ഷകന്‍റെ സന്നിധേ ചെല്ലുക നിന്‍റെ പാപമെല്ലാം
തന്‍റെ മുമ്പില്‍ ചൊല്ലുക തന്‍റെ യാഗം മൂലമിന്ന്
നിന്‍റെ പാപമെല്ലാം പോക്ക് നിന്നെ
ദൈവപൈതലാക്കി മാറ്റുമേ-

Download pdf